‘അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം’, അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്‌കിൻ

അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന സംവിധായകൻ മിഷ്‌കിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡെവിൾ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ. മരണം വരെയും ഷംന അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും, സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കൾ എന്ന് പറയുന്നത് അത്തരമൊരു നടിയാണ് ഷംനയെന്നും മിഷ്കിൻ പറഞ്ഞു. മിഷ്‌കിന്റെ വാക്കുകൾ കേട്ട് വേദിയിൽ ഇരുന്നുകൊണ്ട് കരയുന്ന ഷംന കാസിമിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

മിഷ്കിൻ പറഞ്ഞത്

ALSO READ: അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ നിർമിക്കാൻ സാധിക്കുമായിരുന്നില്ല, കാൾ വെതേഴ്സ് ഇതിഹാസം: അർണോൾഡ് ഷ്വാര്‍സ്നെഗർ

പൂർണ ഒത്തിരി അൻപ് എനിക്ക് തന്നിട്ടുണ്ട്. പൂർണയെ കാണുമ്പോഴൊക്കെ ഞാൻ അശ്ചര്യപ്പെടാറുണ്ട്. അടുത്ത ജന്മത്തിൽ ഷംനയുടെ വയറ്റിൽ, അവരുടെ മകനായി ജനിക്കണമെന്നാണ് ആ​ഗ്രഹം. അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം. അത്രയും നല്ലവളാണ് അവർ. എക്സ്ട്രാ ഓർഡിനറി നടിയാണ് പൂർണ. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കൾ എന്ന് പറയുന്നത്. അത്തരമൊരു നടിയാണ് ഷംന. അവർ മരിക്കുന്നത് വരെയും അഭിനയിക്കണം എന്നാണ് എന്റെ ആ​ഗ്രഹം. അത്രയും ജനുവിനായ നടിയാണ് അവർ. മറ്റ് സിനിമകളിൽ പൂർണ അഭിനയിക്കുമോന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ചിത്രത്തിൽ അഭിനയിക്കും.

ALSO READ: ഭ്രമയുഗം പരീക്ഷണം തന്നെ, ആ സത്യം സ്ഥിരീകരിച്ച് മമ്മൂട്ടി; ഹിറ്റടിക്കാനുള്ള ഈ വരവ് വെറുതെയാവില്ല, ഇത് ചരിത്രമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News