‘പാവം കുട്ടി മറന്നതാകും,വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ’;പ്രിയ വാര്യർക്കെതിരെ ഒമര്‍ ലുലു

നടി പ്രിയ വാര്യര്‍ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു.പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലൗവ്വിലെ സൈറ്റ് അടി രംഗം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.ഈ രംഗത്തിലൂടെ പ്രശസ്തയായ നടിക്ക് തുടര്‍ന്ന് അന്യഭാഷാച്ചിത്രങ്ങളില്‍ അടക്കം അവസരം ലഭിച്ചിരുന്നു.

എന്നാല്‍ അടുത്തിടെ തന്റെ ‘ലൈവ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘പേര്‍ളി മാണി ഷോ’ ടോക്ക് ഷോയില്‍ പ്രിയ അഭിമുഖം നല്‍കിയിരുന്നു.പ്രിയയുടെ ആദ്യ ചിത്രമായ ഒരു അഡാര്‍ ലൗവ്വിലെ വൈറല്‍ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു.സിനിമ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി എന്ന്് പറഞ്ഞ പ്രിയ,അന്ന് താന്‍ അത് സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍ നിര്‍ദ്ദേശിച്ചതല്ലെന്നും പറഞ്ഞു.അപ്പോള്‍ വൈറലാകാന്‍ കൈയ്യില്‍ നിന്ന് ഇട്ടാല്‍ മതിയെന്ന് പേര്‍ളി മാണിയും പറയുന്നുണ്ട്.എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് സംവിധായകന്‍ ഒമര്‍ ലുലു പ്രതികരണവുമായി രംഗത്ത്് എത്തിയത്.പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ ലുലു പോസ്റ്റ് ചെയ്ത വീഡിയോയുടെ ആദ്യഭാഗം.എന്നാല്‍ രണ്ടാം ഭാഗത്ത് വൈറലായ ആ രംഗം സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ചെയ്തത് എന്ന് ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നതാണ് .

‘ അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ’ എന്ന ക്യാപ്ഷനാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഒമര്‍ നല്‍കിയിരിക്കുന്നത്.ഇതുകൂടാതെ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും മറ്റൊരു പോസ്റ്റായി ഒമര്‍ ഇട്ടിട്ടുണ്ട്.നിരവധി ആളുകളാണ് ഒമറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read: മൃതദേഹങ്ങള്‍ക്കിടെയില്‍ നിന്ന് ‘വെള്ളം തരൂ’ എന്ന് അപേക്ഷ, ഒഡീഷയില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News