‘നടൻ അനീഷിനെ ചീത്തവിളിച്ച് ഇറക്കിവിട്ട സംവിധായകൻ ഒമർ ലുലുവോ?’, വിവാദത്തിൽ വ്യക്തത വരുത്തി സംവിധായകൻ

വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടനാണ് അനീഷ് ജി മേനോൻ. ദൃശ്യം സിനിമയിലെ ജോർജ്ജുകുട്ടിയുടെ അളിയനായും, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായും അനീഷ് അഭിനയിച്ചിരുന്നു. ഒരിക്കൽ ഒരു സംവിധായകനിൽ നിന്നും താൻ നേരിട്ട അവഗണനയെ കുറിച്ച് അനീഷ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ALSO READ: എത്ര നേരം കിടന്നിട്ടും ഉറക്കം കിട്ടുന്നില്ലേ… ഇതൊക്കെ ഒഴിവാക്കിയാൽ മതി

‘എനിക്ക് അന്നും ഇന്നും വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ പോകുന്നത്. ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ റൂഡായി പെരുമാറി’,

‘ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെയാകും. എങ്കിലും വളറെ റൂഡായിട്ടാണ് എന്നോട് സംസാരിച്ചത്. വളരെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നാണ്’, എന്നാണ് അനീഷ് പറഞ്ഞത്.

ALSO READ: ‘സിനിമയിൽ ഓക്കേ’, ജീവിതത്തിലായിരുന്നെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ കുഴിയിൽ ഇറങ്ങുമോ? ദീപക് പറമ്പോലിന്റെ മറുപടി

ഈ സംവിധായകൻ ഒമർ ലുലു ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു.
‘സിനിമയിൽ അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകൾ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്‌ത്‌ എന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴക്കരുത്…’, എന്നായിരുന്നു സംഭവത്തിൽ ഒമർ ലുലു കുറിച്ചത്. ഈ കുറിപ്പിൽ ഒമർ അനീഷിനെ ടാ​ഗ് ചെയ്തിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News