‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു

ഇന്ത്യ എന്ന പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകുമെന്ന് സംവിധായകൻ ഒമർ ലുലു. ഒരു സംസ്ഥാനത്തിന്റെയോ, സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്നും, അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട്‌ പിറകോട്ട് പോകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഒമർ ലുലു വ്യക്തമാക്കി.

ALSO READ: കിം ജോങ്‌ ഉൻ റഷ്യ സന്ദർശിക്കും

അതേസമയം, ടീം ഇന്ത്യയുടെ ലോകപ്പ് ജഴ്സിയില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നെഴുതണമെന്ന മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റിനോട് പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍ രംഗത്തെത്തി. ഇന്ത്യ എന്ന പേര് ഇക്കാലമത്രയും നിങ്ങളില്‍ അഭിമാനമുണ്ടാക്കിയിട്ടില്ലേ എന്നാണ് വിഷ്ണു വിശാല്‍ ചോദിച്ചത്.

ALSO READ: ‘ഇന്ത്യ’ എന്ന പേര് ഇക്കാലമത്രയും അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് വിഷ്ണു വിശാല്‍

‘സര്‍, എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം ചോദിച്ചോട്ടെ… ഇന്ത്യ എന്ന പേര് ഈ വര്‍ഷങ്ങളിലൊന്നും നിങ്ങളില്‍ അഭിമാനം വളര്‍ത്തിയിട്ടില്ലേ’.. എന്നാണ് വിശാല്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍( ട്വിറ്റര്‍) കുറിച്ചത്. സെവാഗിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും. I love my India 🇮🇳……& proud to say am an Indian

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News