കെ ജി എഫ് മൂന്നാം ഭാഗം വരുന്നു, നടൻ യാഷ് തന്നെ പക്ഷെ സംവിധായകനിൽ മാറ്റം? പ്രതികരിച്ച് പ്രശാന്ത് നീൽ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫിന്റെ മൂന്നാം ഭാഗം. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. കെ ജി എഫ് മൂന്നാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ പ്രശാന്ത് നീൽ അറിയിച്ചിട്ടുണ്ട്.

ALSO READ: കോഴിക്കോട് – തിരുവനന്തപുരം വിമാന സര്‍വീസ്; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

എന്നാൽ ഈ സിനിമ താന്‍ സംവിധാനം ചെയ്യുമോയെന്ന് അറിയില്ലെന്ന് പ്രശാന്ത് നീൽ അറിയിച്ചു. താൻ ഇല്ലെങ്കിലും യാഷ് എന്തായാലൂം അതിന്‍റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തറിയിക്കുന്നതിന് മുന്‍പേ തന്നെ മൂന്നാം ഭാഗത്തിന്‍റെ തിരക്കഥ തയാ‌റായിരുന്നു. റോക്കിയും അയാളുടെ സ്വര്‍ണവുമുണ്ടായിരുന്ന കപ്പല്‍ ഇന്ത്യന്‍ നേവി ബോംബിട്ട് തകര്‍ക്കുന്നിടത്താണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.

ALSO READ: നിമിഷപ്രിയയുടെ മോചനം; കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മടിച്ച് കേന്ദ്രസര്‍ക്കാര്‍ : ജോണ്‍ ബ്രിട്ടാസ് എംപി

അതേസമയം, പ്രഭാസ് നായകനാകുന്ന സലാറാണ് പ്രശാന്ത് നീലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. കെജിഎഫ് യൂണിവേഴ്സിന്‍റെ ഭാഗമാണ് സലാര്‍ എന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രത്തിന്‍റെ ട്രയിലറെങ്കിലും സലാര്‍ സ്വതന്ത്രചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News