സലാറിന് മുന്‍പ് കെജിഎഫ് എത്തിയത് അപ്രതീക്ഷിതം ; തുറന്നു പറഞ്ഞ് പ്രശാന്ത് നീല്‍

ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ സംവിധായകരില്‍ ഒരാളാണ് പ്രശാന്ത് നീല്‍.കെജിഎഫ് എന്ന സിനിമ വഴി ഒരുപാട് ആരാധകരെ സ്യഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.ഇപ്പോള്‍ അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘സലാര്‍’.പ്രേക്ഷകര്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സലാര്‍ കെജിഎഫിനും മുന്‍പേ എത്തേണ്ടതായിരുന്നു എന്നാണ് പ്രശാന്ത് നീല്‍ പറയുന്നത്.

ALSO READഐഎഫ്എഫ്കെയിൽ വനിതാ സംവിധായകരുടെ എട്ട് ചിത്രങ്ങൾ

‘താന്‍ കെജിഎഫിന് മുന്‍പാണ് സലാര്‍ സിനിമ എഴുതിയത്. സലാര്‍ ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമയാണ്. അതുകൊണ്ട് മുഴുവന്‍ കഥയും പൂര്‍ണ്ണമായി വിവരിക്കാന്‍ രണ്ട് ഭാ?ഗം ആവശ്യമായിരുന്നു. കെജിഎഫ് രണ്ട് ഭാഗങ്ങളുള്ള ഉള്ളടക്കമായിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. സലാറിന്റേത് മറ്റൊരു ലോകമാണ്. അതുകൊണ്ടുതന്നെ സലാറില്‍ നിന്ന് മറ്റൊരു കെജിഎഫ് ആരും പ്രതീക്ഷിക്കരുത്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

ALSO READബിഗ്ബിയുടെ 2800 കോടിയോളം സ്വത്ത് പങ്കുവയ്ക്കുന്നു; അഭിഷേകിന്റെ ആസ്തി ഐശ്വര്യക്കും മുകളിലെത്തും

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഡിസംബര്‍ 22നാണ് സലാര്‍ റിലീസിനെത്തുന്നത്. പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സലാര്‍. പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News