ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെ നടപടിയെടുത്ത് വിലക്കിയ സംഘടനകൾ നടനും നിർമാതാവുമായ ദിലീപിനും വിജയ് ബാബുവിനുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് സംവിധാനയകൻ പ്രതാപ് ജോസഫ്. എഡിറ്റ് ചെയ്ത വേഷം കാണണം എന്നൊക്കെയുള്ളത് ഒരു നടന് ആവശ്യപ്പെടാവുന്ന കാര്യം തന്നെയാണെന്ന് പ്രതാപ് ജോസഫ് പറഞ്ഞു. ‘വിജയ് ബാബു എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസർ ഇവിടെ ഉണ്ടായിരുന്നു. ആ പ്രൊഡ്യൂസർക്കെതിരെ ഇവർ എന്തെങ്കിലും തീരുമാനം എടുക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടുണ്ടോ? ദിലീപ് ഒരു നടനെന്നതിൽ ഉപരി ഒരു പ്രൊഡ്യൂസർ കൂടി ആയിരുന്നു. അവർക്കെതിരെയൊന്നും സംഘടന നിലപാടെടുത്ത് കണ്ടില്ല. പിന്നെന്താണ് ചെയ്തത് എന്നായിരുന്നു പ്രതാപ് ജോസഫിന്റെ ചോദ്യം.
ഈ കാറ്റും വെളിച്ചവും സിനിമക്കകത്തേക്ക് കടന്നുവരുമ്പോൾ ചില ആളുകൾ അസ്വസ്ഥരാകുന്നു. അസ്വസ്ഥരാകുന്നതിന് പകരം ഇതിനെ കുറേക്കൂടി വിശാലമായ രീതിയിൽ കാണുകയും സിനിമയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് പറയുകയും വേണം. ഇവരുടെ പണത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നും പ്രതി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം പൃഥ്വിരാജ് , തിലകൻ, ജഗതി ശ്രീകുമാർ, വിനയൻ…ഇങ്ങനെ കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വർഷത്തെ ചരിത്രം എടുത്തു കഴിഞ്ഞാൽ ഈ വിലക്കും കൊണ്ട് ഇവർ വരാത്ത സമയമില്ല. എന്തിന് കോവിഡ് സമയത്ത് ഒ.ടി.ടിക്ക് സിനിമ വിൽക്കുന്നു എന്ന് പറഞ്ഞ് ഇവർ വിലക്കുമായി വന്നിട്ടുണ്ട്. ഒ.ടി.ടിക്ക് വിൽക്കുന്നു എന്ന് പറഞ്ഞ് മഹേഷ് നാരായണനും ഫഹദ് ഫാസിലുമൊക്കെ ചെയ്ത സിനിമയ്‌ക്കെതിരെ പോലും ഇവർ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കച്ചവടം എന്നത് പോലെ തന്നെ കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്. ഇത് ശ്രീനാഥ് ഭാസിയായ ഷെയിൻ നിഗത്തെയോ ന്യായീകരിക്കാൻ വേണ്ടി പറയുന്നതല്ല. സംഘടനകൾക്ക് പുറത്തേക്ക് സിനിമ വളരുകയാണ്. സംഘടനകളെ മാനിക്കാത്ത രീതിയിലേക്ക് സിനിമ വളരുകയാണ്. അതൊരു കല എന്ന നിലയിൽ പുതിയ തലമുറ അതിനെ കുറേക്കൂടി ആ മുന്നോട്ട് കൊണ്ടുപോവുകയാണ് – പ്രതാപ് ജോസഫ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here