എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയാക്കിയ സംവിധായകൻ പൃഥ്വിരാജ്, ഇനി നടൻ പൃഥ്വിരാജിൻ്റെ കുപ്പായത്തിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.
വ്യത്യസ്തത നിറഞ്ഞ പ്രമേയമാണ് വിലായത്ത് ബുദ്ധയുടേത്. ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ഈ സിനിമയിലെത്തുന്നത്. ജി. ആർ. ഇന്ദുഗോപൻ്റെ ഇതേപേരിലുള്ള കൃതിയാണ് സിനിമയാകുന്നത്.
ALSO READ: രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് മന്ത്രി ഡോ:ആർ.ബിന്ദു; കളം@24 സിനിമ കാണാൻ തീയറ്ററിൽ എത്തി
സച്ചി, പൃഥ്വിരാജ് എന്നിവർക്കൊപ്പം സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉർവശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിക്കുന്നത്. പൃഥ്വിരാജിനൊപ്പം അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവരും അന്യഭാഷാ താരം ടി ജെ അരുണാചലവും വേഷമിടുന്നു.
ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാന്താര, 777 ചാർലി എന്നീ വമ്പൻ ഹിറ്റുകളുടെ ഛായാഗ്രഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ. സംഗീതം – ജേക്ക്സ് ബിജോയ്. എഡിറ്റിങ് – ശ്രീജിത്ത് സാരംഗ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here