‘ആ പയ്യന്റെ അഭിനയം നന്നായിട്ടുണ്ട്, ഒന്ന് കാണണം അഭിനന്ദിക്കണം’; സംവിധായകന്‍ പ്രിയദര്‍ശന്‍

തീയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് എ ഡി ഗിരീഷിന്റെ സംവിധാനത്തിലെത്തിയ പ്രേമലു. സിനിമക്കും സിനിമയില്‍ അഭിനയിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊക്കെ അഭിനന്ദപ്രവാഹമാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തിയിരിക്കുന്നു.

ഇത് യുവാക്കളുടെ സിനിമയാണെന്നും നല്ല എന്റര്‍ടെയിനായി തോന്നിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമകണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ ഫ്രെഷായി തോന്നി, ആ പയ്യനെ വളരെ ഇഷ്ടമായി, നസ്‌ലെന്‍റെ പ്രകടനം ഗംഭീരമായി. ഒന്ന് കാണണം അഭിന്ദിക്കണം. ഇനി സിനിമ എടുക്കലല്ല പുതിയ ആളുകള്‍ എടുക്കുന്ന സിനിമ ഇരുന്ന് കാണുന്നതാണ് ജോലി’ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

Also Read: നടിയും ഗായികയുമായ മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്‌സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News