കരിയറിലെ ആദ്യത്തെ ഹൊറർ കോമഡി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ; ഒപ്പം അക്ഷയ് കുമാറും

തന്റെ കരിയറിലെ തന്നെ ആദ്യത്തെ ഹൊറർ കോമഡി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ. ഹിന്ദിയിലാണ് ചിത്രം എത്തുന്നത്. സൂപ്പർതാരം അക്ഷയ് കുമാർ ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക.
ഇരുവരും ഇതുവരെ ആറ് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവയിൽ, ഹേരാ ഫേരിയും മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽ ഭുലയ്യയും ബ്ലോക്ക്ബസ്റ്ററുകളാണ്.

ALSO READ: സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് സമൻസ്

അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയദർശൻ അക്ഷയ് കുമാറിനൊപ്പം ഒരു പ്രൊജക്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു. ഒരു ഫാൻ്റസി ലോകത്തെ ഹൊറർ കോമഡി ചിത്രമായിരിക്കും ഇതെന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തിരുന്നു. അതുപോലെ തന്നെ ഈ ചിത്രം ഭൂൽ ഭുലയ്യയുടെ തുടർച്ചയല്ല. ഇത് റീമേക്ക് അല്ലെന്നും നിർമ്മാതാവ് ഏക്തയാണ് കഥ എഴുതിയതെന്നും പ്രിയദർശൻ അറിയിച്ചു.

2024 ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും. ഈയിടെയായി കൂടുതൽ സിനിമകൾ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്, ആവേശകരമായ തിരക്കഥകൾ തനിക്ക് ലഭിച്ചിട്ടില്ലെ എന്നും പ്രിയദർശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News