ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഭാര്യക്കൊപ്പം ആണ് രാജമൗലി ഡാൻസ് കളിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവന്നത്.
ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷത്തിനിടെയാണ് സംവിധായകന്റെ ഈ ഡാൻസ്. രാജമൗലിയുടെ ഭാര്യ രമയും തകര്‍പ്പന്‍ ഡാൻസുമായി ഒപ്പം കൂടിയിട്ടുണ്ട്. വളരെ വേഗത്തിലാണ് ഈ വീഡിയോ നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ട്രാക്കിനാണ് ഇരുവരും ഡാൻസ് കളിക്കുന്നത്. സംവിധാനം മാത്രമല്ല ഡാൻസ് കളിക്കാനും രാജമൗലിക്ക് അറിയാം എന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ സ്പെഷ്യൽ കയ്യടിയും രാജമൗലിക്ക് ഉണ്ട്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നാണ് ആരാധകരുടെ കമന്റുകൾ. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
also read: വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു
അതേസമയം മഹേഷ്ബാബു നായകനായെത്തുന്ന എസ്എസ്എംബി 29-ആണ് രാജമൗലിയുടെ പുതിയ ചിത്രം. 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുമുള്ള റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here