ബിജെപി അവഗണിച്ചു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജസേനന്‍

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന് സംവിധായകന്‍ രാജസേനന്‍. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ല. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഐഎം ആണെന്നും
സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തുവെന്നും രാജസേനന്‍ പറഞ്ഞു. എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്ററുമായി രാജസേനന്‍ ചര്‍ച്ച നടത്തി.

Also Read- കരഞ്ഞുകൊണ്ട് സ്റ്റിയറിംഗില്‍ ചുംബിച്ചു; പടിയിറക്കം വേദനയോടെ; വിരമിച്ച ബസ് ഡ്രൈവറുടെ വീഡിയോ വൈറൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെ ആണ് രാജി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെയ്ക്കുമെന്നും രാജസേനന്‍ അറിയിച്ചു.

Also Read- സെക്സ് ഇനി മുതൽ സ്പോർട്സ് കോമ്പിറ്റീഷൻ; ചാമ്പ്യൻഷിപ്പ് മത്സരം ഉടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News