ബിജെപിയില്‍ നിന്ന് ആര്‍ക്കും മാന്യമായ പരിഗണന ലഭിക്കാറില്ല; പാര്‍ട്ടി വിട്ടത് സീറ്റ് മോഹിച്ചല്ലെന്ന് രാജസേനന്‍

കലാകാരന്മാര്‍ക്ക് ബിജെപിയുമായി യോജിച്ചു പോകാന്‍ സാധിക്കുകയില്ലെന്നതിന്റെ തെളിവാണ് പലരും പാര്‍ട്ടി വിടുന്നതിന്റെ പിന്നിലെന്ന് സംവിധായകന്‍ രാജസേനന്‍. മാന്യമായ പരിഗണന പോലും ആര്‍ക്കും ലഭിക്കാറില്ലെന്നും സീറ്റ് മോഹിച്ചല്ല പാര്‍ട്ടി വിട്ടതെന്നും സംവിധായകന്‍ രാജസേനന്‍ കൊച്ചിയില്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read- വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചലച്ചിത്രമേഖലയിലേക്ക് സംവിധായകന്‍ രാജസേനന്‍ തിരിച്ചെത്തുന്നത്. ഈ മാസം 30 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇദ്ദേഹം. ഇതിനിടയിലാണ് ബിജെപിയുടെ പ്രവര്‍ത്തന നിലപാടിനെ ഒരിക്കല്‍ കൂടി സംവിധായകന്‍ രാജസേനന്‍ വിമര്‍ശിച്ചത്.

Also Read- മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ബിജെപിയില്‍ നിന്ന് മാന്യമായ പരിഗണന കിട്ടിയിരുന്നില്ല. നേരിട്ടത് കടുത്ത അവഗണന മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News