മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ

മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സംവിധായകൻ രാം ഗോപാൽ വർമ്മ നിരന്തരം പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ശ്രീലക്ഷ്മിയെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സംവിധായകൻ രാം ഗോപാൽ വർമ്മ തന്റെ എക്സ് പ്ലാറ്റ്‌ഫോമിൽ ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു ചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. എന്നാൽ വീണ്ടും വീണ്ടും ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ രാം ഗോപാൽ വർമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുകയാണ്.

Also Read; ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ചാകര; പാലത്തിൽ തുള്ളിക്കളിച്ച് ചാളക്കൂട്ടം, വീഡിയോ

സാരിയിൽ ഒരു പെൺകുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് മുമ്പ് കണ്ടിട്ടില്ലെന്ന് ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ആർജിവി കുറിച്ചു. വഴിയിൽ വണ്ടി കാത്തു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം തന്റെ ചിത്രത്തോടു ചേർത്തുവച്ചൊരു ട്രോളും കഴിഞ്ഞ ദിവസം ആർജിവി തന്റെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആർജിവി അഭിനന്ദിച്ചു.

സാരിയുടെ ബന്ധപ്പെട്ട ഒരു സിനിമ ചെയ്യുന്നതിനുവേണ്ടിയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിയെ ക്ഷണിച്ചത്. സിനിമയുടെ കഥയും കഥാപാത്രവുമെല്ലാം അറിഞ്ഞതിനു ശേഷം മാത്രം തീരുമാനം എടുക്കുമെന്നാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം.

Also Read; ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ലോക്കഡോൺ കാലത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്ത് ഫേമസ് ആയ സംവിധായകനാണ് രാം ഗോപാൽ വർമ്മ. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു. അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്കു മറുപടിയെന്നോളമാണ് തന്റെ പുതിയ ചിത്രമായ ‘വ്യൂഹ’വുമായി ആര്‍ജിവി എത്തുന്നത്. അജ്മൽ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആർ. രാഷ്ട്രീയം മറ്റൊരു വീക്ഷണകോണിൽ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News