മലയാളത്തിൽ മമ്മൂട്ടിയോളം വൈവിധ്യം നിറഞ്ഞ സിനിമകൾ ചെയ്യുന്ന മറ്റൊരു നടൻ ഇല്ല എന്ന് തന്നെ പറയാം. ചിരിയും കരച്ചിലും പ്രതികാരവും പകയും പ്രണയവുമെല്ലാം നിമിഷ നേരങ്ങൾ കൊണ്ട് മിന്നി മറയുന്ന മമ്മൂട്ടി എന്ന നടൻ ഇന്നും പരീക്ഷണങ്ങൾക്ക് വിധേയനായിക്കൊണ്ടേ ഇരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള വര്ഷം സിനിമയിലെ അനുഭവവും, ആ സിനിമ ഇപ്പോഴും ചർച്ചയാകുന്നതിന്റെ പ്രാധാന്യവും വ്യക്തമാക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
ALSO READ: ‘ആരോഗ്യമുള്ള മനസുണ്ടെങ്കിൽ ഏത് കാലത്തും സിനിമ ചെയ്യാം, മമ്മൂട്ടി അങ്കിളിനെ കാണുന്നില്ലേ, എന്റമ്മോ’
ഈയിടെ ചിത്രത്തെ കുറിച്ച് തന്നോട് ഒരു ഡോക്ടർസംസാരിച്ചിരുന്നുവെന്നും, ഡിപ്രഷനുള്ള മരുന്ന് പോലെ വര്ഷം സിനിമ രോഗികൾക്ക് റെക്കമെന്റ് ചെയ്യാറുണ്ടെന്നും രജിത്ത് പറയുന്നു. പുതിയ ചിത്രമായ ‘ജയ് ഗണേഷ്’, മായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് രഞ്ജിത്ത് മമ്മൂട്ടിയെ കുറിച്ചും വര്ഷം സിനിമയെ കുറിച്ചും പറഞ്ഞത്.
രഞ്ജിത്ത് ശങ്കർ പറഞ്ഞത്
ഈയിടെ എന്നോട് ഒരു ഡോക്ടർ വർഷത്തെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഒരു സൈക്കാട്രിസ്റ്റാണ്. അവർ അവിടെ ഹോസ്പിറ്റലിൽ ഡിപ്രഷൻ വരുന്ന രോഗികൾക്ക് വർഷം എന്ന സിനിമ മെഡിസിനായി റെക്കമെന്റ് ചെയ്യാറുണ്ടെന്ന്.
അതിന്റെ പ്രധാന കാരണം മമ്മൂട്ടിയാണ്. മമ്മൂട്ടിയെ പോലൊരു അഭിനേതാവിന്റെ കഥാപാത്രം അത്രയും പ്രശ്നത്തിലൂടെ കടന്ന് പോയിട്ട് എങ്ങനെ അത് സർവൈവ് ചെയ്തു എന്നറിയാൻ വേണ്ടിയാണത്. പലർക്കും എഫക്റ്റീവാണെന്നാണ് പലരും പറഞ്ഞത്.
വർഷം ഇപ്പോൾ കാണുമ്പോൾ, അത് മറ്റൊരു തരത്തിൽ ചെയ്യാമായിരുന്നു എന്നൊരു തോന്നൽ എനിക്കിപ്പോഴുണ്ട്. അതെല്ലാ സിനിമയ്ക്കുമുണ്ട്. എല്ലാ സിനിമ കാണുമ്പോഴും അങ്ങനെ തോന്നാറുണ്ട്. അത് ഞാനും മമ്മൂക്കയും കൂടെ നിർമിച്ച ചിത്രമായിരുന്നു. ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അന്നത് ഒരുപാട് എൻജോയ് ചെയ്ത ചിത്രമാണ്. ഇപ്പോഴും അതിഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here