ഫാനിന്റെ കാറ്റിൽ വിഗ് മാറി, ചിരിയായി; ദേഷ്യം അടക്കാനാകാതെ തെലുഗു സൂപ്പർസ്റ്റാർ ബാലയ്യ

തെലുഗു സൂപ്പർസ്റ്റാർ ബാലയ്യയുടെ പെരുമാറ്റം പലപ്പോഴും സോഷ്യൽമീഡിയയിൽ അടക്കം വിമർശനത്തിനിടയാക്കി.ഇപ്പോഴിതാ ദേഷ്യത്തോടുള്ള താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ കെഎസ് രവികുമാര്‍.

ALSO READ: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണ്, സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതം: ഇപി ജയരാജന്‍

ബാലകൃഷ്ണയെ നോക്കി അറിയാതെ പോലും ആരെങ്കിലും ചിരിച്ചാല്‍ അത് തന്നെ കളിയാക്കിയതാണെന്ന് അദ്ദേഹം ചിന്തിക്കുമെന്നും പ്രകോപിതനാവുമെന്നും രവികുമാര്‍ പറഞ്ഞു.തന്‍റെ പുതിയ ചിത്രമായ ഗാര്‍ഡിയന്‍റെ പ്രി റിലീസ് പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. വേദിയില്‍ വച്ച് രവികുമാര്‍ ബാലകൃഷ്ണയെ അനുകരിക്കുകയും ചെയ്​തു. ഒരു ചിത്രത്തിന്‍റെ ഷൂട്ടിനിടെ ഉണ്ടായ ഒരു സംഭവവും രവികുമാര്‍ പറഞ്ഞു.

ഒരിക്കല്‍ ഷൂട്ടിനിടക്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശരവണനോട് ഫാന്‍ തനിക്ക് നേരെ തിരിക്കാന്‍ ബാലകൃഷ്ണ പറഞ്ഞു. എന്നാൽ ഫാനിന്‍റെ കാറ്റ് കൊണ്ട് താരത്തിന്‍റെ വിഗ്ഗ് അല്പം തെന്നിമാറിയത് കണ്ട് ശരവണന്‍ ചിരിച്ചതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നുവെന്നാണ് രവികുമാർ പറഞ്ഞത്. കൂടാതെ നല്ലതുപോലെ ദേഷ്യപ്പെടുകയും ചെയ്തു. ശരവണനെ തല്ലും എന്നത് വരെയായി. അതേസമയം താൻ ഇടപെട്ടാണ് ബാലയ്യയെ സമാധാനിപ്പിച്ചത് എന്നും രവികുമാര്‍ പറഞ്ഞു. വേറെ വഴിയില്ലാതെ ശരവണനോട് സെറ്റിന് പുറത്ത് പോവാന്‍ രവികുമാര്‍ ആവശ്യപ്പെട്ടു. ബാലകൃഷ്ണ ഒരു നല്ല മനുഷ്യനാണെന്നും എന്നാല്‍ ചില സമയത്ത് അദ്ദേഹത്തിന്‍റെ പെരുമാറ്റം ഇത്തരത്തിലായിരിക്കുമെന്നും രവികുമാര്‍ പറഞ്ഞു.

ALSO READ:‘ഞാൻ നാടകക്കാരനല്ലേടോ’; എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News