“മൊയ്‌തീൻ ആകേണ്ടിയിരുന്നത് ഉണ്ണി മുകുന്ദൻ, ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ഉപേക്ഷിച്ചു”: ആര്‍ എസ്  വിമല്‍

മലയാള സിനിമാ ചരിത്രത്തിൽ വലിയ വിജയം സ്വന്തമാക്കിയ ആർ എസ് വിമൽ ചിത്രമാണ് എന്ന് നിന്‍റെ മൊയ്‌തീൻ. പൃഥ്വിരാജ് മൊയ്‌തീനായും പാർവതി തിരുവോത്ത് കാഞ്ചനയായും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവച്ചത്. ഇപ്പോഴിതാ സിനിമയിൽ ആദ്യം മൊയ്‌തീൻ എന്ന കഥാപാത്രമാക്കാൻ തീരുമാനിച്ചത് ഉണ്ണി മുകുന്ദനെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ.

2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന വിജയ ചിത്രത്തിന് ശേഷം ആർ എസ് വിമൽ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കുമ്പോഴാണ് ഉണ്ണി മുകുന്ദനെക്കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകൻ സംസാരിച്ചത്. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നുവെന്നും എന്നാൽ ഉണ്ണിയ്ക്ക് മാടപ്രാവിന്റെ മനസ്സായിരുന്നുവെന്നും അതുകൊണ്ട് ആ സ്വപ്നം നടക്കാതെ പോയതാണെന്നും വിമൽ വ്യക്തമാക്കുന്നു.

ALSO READ: തമി‍ഴ് സിനിമകളില്‍ തമി‍ഴ് അഭിനേതാക്കള്‍ മാത്രം മതി, ചിത്രീകരണം തമിഴ്നാടിനുള്ളിലേക്ക് ചുരുക്കണം: ഫെഫ്‍സി

ആർ എസ് വിമലിന്റെ വാക്കുകൾ

മൊയ്തീൻ ചെയ്യുന്നതിന് മുൻപ് എനിക്ക് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയൊരു ഷോർട് ഫിലിം ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവർ. അതിനുള്ളിലെ മൊയ്തീൻ എന്ന കഥാപാത്രത്തെ വെച്ച്  സിനിമ നിര്‍മിക്കാന്‍  ആഗ്രഹമുണ്ടായിരുന്നു. ഞാൻ എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്ന് വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീൻ നിങ്ങൾ ആണ്, ഇതൊന്ന് കണ്ട് നോക്കൂവെന്ന് ഉണ്ണിയോട് ഞാൻ പറഞ്ഞു. അദ്ദേഹം അതെല്ലാം കണ്ടു. അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രം​ഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വലിയ ശരീരവും പക്ഷേ നൈർമല്യം പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞു.

ALSO READ: ‘ലിയോയിൽ ഒതുങ്ങില്ല’, അടുത്ത വിജയ് ചിത്രത്തിന് നാൻ റെഡി താൻ: വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News