നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ സാജിദ് യഹിയ രംഗത്ത്. ഖൽബ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ നടന്ന വിവാദങ്ങളുടെ യഥാർത്ഥ സംഭവങ്ങൾ സാജിദ് യഹിയ വെളിപ്പെടുത്തി. അഡ്വാൻസ് വാങ്ങി ഷെയ്ൻ സിനിമയിൽ അഭിനയിച്ചില്ലെന്നും, പണം തിരികെ നൽകിയില്ലെന്നുമായിരുന്നു ആരോപണങ്ങൾ ഉയർന്നത്. ഇതിനാണ് ഇപ്പോൾ സാജിദ് മറുപടി പറഞ്ഞിരിക്കുന്നത്. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.
സാജിദ് യഹിയ പറഞ്ഞത്
ALSO READ: കൈവെട്ട് പരാമർശം; എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്
ഖല്‍ബില്‍ സംഭവിച്ചത് എന്റെ ഭാഗത്തോ ഷെയിനിന്റെ ഭാഗത്തോ നിന്നു വന്ന പ്രശ്‌നമല്ല. ഈ സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല. കൊറോണയ്ക്ക് മുമ്പ് ചിത്രം അനൗണ്‍സ് ചെയ്തു തുടങ്ങാന്‍ പോകുന്ന സമയത്ത് നിര്‍മാതാക്കള്‍ക്ക് ചില പ്രശ്‌നങ്ങള്‍ വരുന്നു. പ്രശ്‌നങ്ങളില്‍ പെട്ട് ടൈറ്റില്‍ പോലും റജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസേഴ്സിന് കഴിഞ്ഞില്ല. അവരുടെ രണ്ടുമൂന്നു സിനിമകള്‍ ബ്ലോക്ക് ആയി നില്‍ക്കുകയാണ്. അതിനിടയ്ക്ക് എന്റെ സിനിമ എങ്ങനെ തുടങ്ങാനാണ്. എല്ലാവരും സ്റ്റക്ക് ആയി, ഞാനും സ്റ്റക്കായി.
വീണ്ടും തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഇതിന്റെ ക്യാമറമാന് അപകടം സംഭവിക്കുന്നത്. അവിടെയും ഞങ്ങള്‍ ബ്ലോക്ക് ആയി. അതിനുശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് കൊറോണ വരുന്നത്. കൊറോണ വന്നതിനു ശേഷം ഇത്രയും ഗ്യാപ്പ് ആയതോടെ പല സ്ഥലത്തുനിന്നും പല അഭിപ്രായങ്ങളും വന്നു. ആളുകള്‍ പലതും പറയും. അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ആളുകള്‍ ഉണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ പറ്റില്ല.
ഈ സിനിമ എന്റെ തീരുമാനമാണ്. അഡ്വാന്‍സിന്റെ കാര്യമൊക്കെ രണ്ടാമത്തെ കാര്യമാണ്. പൈസയൊക്കെ എപ്പോള്‍ വേണമെങ്കിലും കിട്ടും. അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല. ഈ പടത്തിന് വേണ്ടി ഒരു ദിവസം പ്രമോഷന് ഷെയിന്‍ വന്നിട്ടുണ്ടായിരുന്നു. പകുതി പണം തിരിച്ചു തന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ പരാതിക്കൊന്നും പോയില്ല. വ്യക്തിപരമായി അവരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ക്കെതിരെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.
ALSO READ: വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം നാളെ നടക്കും
എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും പണത്തിന് രണ്ടാം സ്ഥാനമേ കൊടുത്തിട്ടുള്ളൂ. ഞാന്‍ കോടികള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്റെ ബാപ്പ യഹിയ ഉണ്ടാക്കിയ ഒരു പാരമ്പര്യമുണ്ട്. അത് ഞാന്‍ എന്റെ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്നുണ്ട്. പണം ഒക്കെ എനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഉണ്ടാക്കാന്‍ കഴിയും. ഈ സിനിമയില്‍ അഭിനയിച്ചില്ല എന്ന് കരുതി ഞങ്ങള്‍ തമ്മില്‍ അടിപിടിയോ പിണക്കമോ ഒന്നുമില്ല.
സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഷെയ്‌നിന് അയച്ചുകൊടുത്തു. സാജിദേ നന്നായിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്. ഒരിക്കലും ഇത് ഷെയിനോ അവരുടെ വീട്ടുകാരോ ഉണ്ടാക്കിയ പ്രശ്‌നങ്ങളല്ല. ഇതിനിടയ്ക്ക് കുറെ പേരുടെ കളി നടന്നു. അവര്‍ക്ക് അതില്‍ നിന്ന് നേട്ടം ഉണ്ടാകുമായിരിക്കും പക്ഷേ അത്തരത്തില്‍ ഒരു നേട്ടം എനിക്ക് വേണ്ട.
എന്നെ പിന്തുണയ്ക്കാനും സഹായിക്കാനും ഒരുപാട് പേര്‍ നില്‍പ്പുണ്ട്. ഒരു കൈ വിട്ടു പോയാല്‍ പത്ത് കൈ പിന്നാലെ നില്‍ക്കുകയാണ് എന്നെ സഹായിക്കാന്‍. വിജയ് ബാബു എന്ന മനുഷ്യന്‍ എന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നത് പറയാതിരിക്കാന്‍ കഴിയില്ല. ദൈവം എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here