ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ സിനിമക്ക് തിയേറ്ററുകൾ ലഭിക്കുന്നിലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകൻ സക്കീര്‍ മഠത്തില്‍. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നുവെന്നും, തിയേറ്റർ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മൂന്ന് മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നില്‍ താൻ ഒറ്റയാള്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.
ALSO READ: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം
‘ധ്യാന്‍ ശ്രീനിവാസന്‍ നായകനായ എന്റെ സിനിമയ്ക്ക് തിയേറ്ററുകള്‍ നിഷേധിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അതിന് എതിരെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നില്‍ ഞാന്‍ ഒറ്റയാള്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നു. നമുക്കും വേണ്ടേ റിലീസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം,’ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ALSO READ: നൗഷാദ് തിരോധാന കേസ്; പൊലീസ് നടത്തിയത് ജാഗ്രതയോട് കൂടിയ ഇടപെടലെന്ന് പി സതീദേവി
അതേസമയം, ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി സൺ പിക്‌ചേഴ്‌സും സക്കീർ ഹുസൈനും തമ്മിലുള്ള നിയമ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രജനി ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും മുൻപ് ധ്യാൻ ചിത്രത്തിന് താൻ ജയിലർ എന്ന് പേര് നൽകിയിരുന്നെന്നും ആ പേര് രജിസ്‌റ്റർ ചെയ്തതാണെന്നുമായിരുന്നു സംവിധായകൻ സക്കീർ ഹുസൈൻ പറഞ്ഞത്. രണ്ടു ചിത്രങ്ങളും ഓഗസ്റ്റ് പത്താം തീയതിയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here