അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും വൈകീട്ട് നാലു മണിക്ക് സംസ്കാര ചടങ്ങുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസമായിരുന്നു സംഗീത് ശിവന്‍റെ അന്ത്യം. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, റിതീഷ് ദേശ്മുഖ്, തുഷാർ കപൂർ തുടങ്ങിയവർ സംഗീതിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ALSO READ:വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും

മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. വ്യൂഹം, യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവന്റെ മകനാണ് സംഗീത്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ALSO READ: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News