ആ പ്രണയം സത്യമായിരുന്നു, പക്ഷെ ജീവിതത്തില്‍ ഒന്നിക്കാനായില്ല, അതിന് ചില കാരണങ്ങള്‍ ഉണ്ട്: കമൽഹാസനെയും ശ്രീവിദ്യയെയും കുറിച്ച് സന്താന ഭാരതി

നടൻ കമൽഹാസനും ശ്രീവിദ്യയും തമ്മിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ സന്താനഭാരതി തുറന്നു പറയുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ഞുമ്മൽ ബോയ്സ് സൃഷ്‌ടിച്ച ഓളങ്ങൾക്കിടയിൽ കമൽഹാസൻ ചിത്രം ഗുണവും ചർച്ചയായതോടെയാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ സന്താനഭാരതി തമിഴകത്തെ എക്കാലത്തെയും മികച്ച പ്രണയത്തെ കുറിച്ച് പറഞ്ഞത്.

സന്താനഭാരതി പറഞ്ഞത്

ALSO READ: ‘അതയും താണ്ടി പുനിതമാനത്’, വെറും രണ്ടാഴ്ച കൊണ്ട് നൂറു കോടി നേടി മഞ്ഞുമ്മലെ പിള്ളേർ, തെന്നിന്ത്യയിൽ തരംഗമായി ചിത്രം

അവരുടെ പ്രണയം വളരെ സത്യമായിരുന്നു. അതുപോല കമല്‍ഹാസന്‍ ശ്രീവിദ്യയ്ക്ക് സഹായിയായിരുന്നു. എന്നാല്‍ അവര്‍ക്ക് ജീവിതത്തില്‍ ഒത്തുചേരാനാകാതെ പോയി. അതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. അവസാനമായപ്പോഴെക്കും ശ്രീവിദ്യയുടെ ജീവിതവും ഒന്നും ശരിയാകാതെ പോയി.

അവസാന കാലത്ത് നടി വളരെ കഷ്ടപ്പെട്ടു. എന്നിരുന്നാലും തന്റെ അവസാന കാലത്ത് കമല്‍ഹാസനെ മാത്രം കാണണമെന്ന ആഗ്രഹം അവര്‍ പറഞ്ഞിരുന്നു. വേറെ ആരെയും കാണാന്‍ ആഗ്രഹിച്ചില്ലെങ്കിലും കമലിനെ കാണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ കമല്‍ഹാസന്‍ അവരെ പോയി കാണുകയും ചെയ്തിരുന്നു.

ALSO READ: ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ചരിത്രത്തിൽ ആദ്യമായി ഒരു ഹിറ്റ് സിനിമാ ഡയലോഗിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനി; മനസാ വാചാ വരുന്നൂ

ആ സമയത്ത് ഇരുവരും പ്രണയിച്ചത് ഞങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീട് ഇവരുടെ പ്രണയം യാഥാര്‍ഥ്യമായില്ലെന്ന് അറിഞ്ഞപ്പോള്‍ കമല്‍ഹാസന്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News