അഭിരാമി..അഭിരാമി.. ഗുണയിലെ കമൽഹാസന്റെ നായിക റോഷ്‌നിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തലുമായി സംവിധായകൻ

കമൽഹാസൻ മാത്രമല്ല കൺമണി അൻപോട് എന്ന പാട്ടിനെ മനോഹരമാകുന്നത് ഗുണ സിനിമയിലെ നായിക കൂടിയായ അഭിരാമി (റോഷ്‌നി) കൂടിയാണ്. മൂന്ന് സിനിമകളിൽ മാത്രം അഭിനയിച്ച റോഷ്‌നി പിന്നീട് സിനിമാ ലോകത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ചും, ഗുണ സിനിമയിലേക്ക് റോഷ്‌നി എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സന്താനഭാരതി.

റോഷ്‌നിയെ കുറിച്ച് സന്താനഭാരതി പറഞ്ഞത്

ALSO READ: ‘സിനിമയിൽ ഓക്കേ’, ജീവിതത്തിലായിരുന്നെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ കുഴിയിൽ ഇറങ്ങുമോ? ദീപക് പറമ്പോലിന്റെ മറുപടി

ഗുണ ഇറങ്ങിയപ്പോള്‍ കമല്‍ഹാസനെ പോലെ രോഷിനിയ്ക്കും വലിയ ജനപ്രീതി ലഭിച്ചു. എന്നാല്‍ ഗുണയ്ക്ക് ശേഷം വേറൊരു സിനിമയിലും അഭിനയിക്കാതെ റോഷ്‌നി സിനിമ വിട്ട് പോവുകയായിരുന്നു.

വളരെ സമ്പന്നമായ കുടുംബത്തില്‍ നിന്നുള്ളയാളാണ് നടി രോഷ്‌നി. മാത്രമല്ല രോഷ്‌നി സിനിമയില്‍ അഭിനയിക്കുന്നത് കുടുംബത്തിന് അത്ര വലിയ കാര്യമല്ല. എന്നാല്‍ ഇങ്ങനൊരു സിനിമയില്‍ അഭിനയിക്കാമോ എന്ന കമല്‍ഹാസന്റെ അഭ്യാര്‍ഥനയെ തുടര്‍ന്നാണ് രോഷ്‌നി ഗുണയില്‍ അഭിനയിക്കാനെത്തുന്നത്.

ALSO READ: “കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നത്; ഈ വിധി ശുഭകരമായ ഒരു കാര്യമാണ്”: മന്ത്രി കെ എന്‍ ബാലഗോപാല്‍

നിയന്ത്രങ്ങള്‍ക്ക് നടുവിലൂടെ നടക്കുന്ന സിനിമാ ചിത്രീകരണങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടാണ് വീണ്ടും അഭിനയിക്കാതെ രോഷ്‌നി അഭിനയം നിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News