‘പൊന്മുട്ടയിടുന്ന താറാവല്ല, ഇടാൻ വെച്ചത് മറ്റൊരു പേര്, ഒടുവിൽ വിവാദം കത്തി’,; പുതിയ പരസ്യം കണ്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചെന്ന് സത്യൻ അന്തിക്കാട്

മലയാളികളെ കാലങ്ങളായി ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസൻ നായകനായ ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാട്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ പേര് മാറ്റിയതിനെ കുറിച്ചും, പരസ്യം കണ്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചതിനെ കുറിച്ചുമാണ് സംവിധായകൻ പറഞ്ഞത്.

സത്യൻ അന്തിക്കാട് പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയെ കുറിച്ച്

ALSO READ: മോഹൻലാലിൻറെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡുകൾ പിള്ളേര് തൂക്കി, ആടുജീവിതം ആദ്യ മൂന്നിൽ, നാലാമത് നെസ്‌ലൻ

പൊന്മുട്ടയിടുന്ന താറാവ് എന്ന പേര് ഞാൻ പറയാറില്ല. ഇപ്പോഴും പൊന്മുട്ടയിടുന്ന തട്ടാൻ എന്ന് തന്നെയാണ് ഞാൻ പറയുന്നത്. ആ പേരാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ചത്. രഘുനാഥ് പാലേരി ഉദ്ദേശിച്ചതുമായിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ചൊല്ലിയാണ് വിവാദങ്ങൾ ഒക്കെ ഉണ്ടായത്. രഘു സങ്കൽപ്പിച്ച തട്ടാൻ സൂര്യനാണ്. ആ ഷോട്ടിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് തന്നെ. ആകാശത്തിന്റെ അങ്ങേ ചെരുവിലെ പൊന്മുട്ട സൂര്യനാണ്. ആ അർത്ഥത്തിൽ അല്ല വിവാദങ്ങൾ ഉണ്ടായത്.

സത്യത്തിൽ ആ പേര് വെച്ച് ഞാൻ പോസ്റ്റർ ഒക്കെ അടിച്ചിരുന്നു. അപ്പോൾ സെൻസർ ബോർഡ്കാരാണ് പറഞ്ഞത് ഒരു പരാതി ഉണ്ടെന്ന്. എന്നിട്ട് പൊന്മുട്ടയിടുന്ന താറാവ് എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് ഞാൻ ചെന്ന് പോസ്റ്ററിൽ തിരുത്തുകയാണ് ചെയ്തത്. ചില ആളുകൾ അതൊക്കെ കീറി കളയുകയൊക്കെ ചെയ്തു.

ALSO READ: ഏറ്റവും കൂടുതൽ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാൾ ആര്? തന്നെ സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തി നജീബ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽ മീഡിയ

മമ്മൂട്ടി ആ പരസ്യം കണ്ടിട്ട് കയ്യും കാലുമടിച്ച് ചിരിച്ചതാണ്. ഞാൻ പേര് മാറ്റിയതുമായി ബന്ധപ്പെട്ട ക്ലീയറൻസ് കൊടുക്കണമായിരുന്നു. ‘ചില സാങ്കേതിക കാരണങ്ങൾകൊണ്ട് പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇനി താറാവ് എന്ന് തിരുത്തി വായിക്കുക. താറാവുകൾ പ്രധിഷേധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആ കുറിപ്പിൽ. അത് കുറിക്ക് കൊണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News