മായാവി കാരണം എനിക്ക് ജീവിക്കാന്‍ പറ്റുന്നില്ല, ആ ഫോൺ കോൾ വല്ലാതെ അത്ഭുതപ്പെടുത്തി

മമ്മൂട്ടി ഷാഫി കൂട്ടുകെട്ടിൽ പിറന്ന മായാവി എന്ന സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഷാഫി. മായാവി സിനിമ വലിയ വിജയമായതോടെ പലരും വിളിച്ച് അഭിനന്ദിച്ചെന്നാണ് ഷാഫി പറയുന്നത്. എന്നാൽ തന്നെ പഠിപ്പിച്ച അധ്യാപിക വിളിച്ചതാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തിയതെന്ന് ഷാഫി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാഫിയുടെ തുറന്നു പറച്ചിൽ.

ALSO READ: അത് കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി, ഭീതിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ഹണി റോസ്

ഷാഫി പറഞ്ഞത്

നിര്‍മാതാവായ വൈശാഖ് രാജന്റെ പുതിയ തിയേറ്റര്‍ ആറ്റിങ്ങലില്‍ ഉദ്ഘാടനമായിരുന്നു. അവിടെ വെച്ചാണ് മമ്മൂക്കയും ഞാനും ഗോപികയുമടക്കം മായാവി റിലീസ് ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ പടം കേറി കൊളുത്തി എന്ന് മനസ്സിലായി. എന്റെ ഒരു സിനിമ കണ്ട് സംവിധായകന്‍ രഞ്ജിത്തേട്ടന്‍ ആദ്യമായി വിളിച്ചത് മായാവിക്കാണ്.

2007-ലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായി മായാവി മാറി. ഈയിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപിക വിളിച്ചു. ‘ഷാഫി’, എനിക്ക് നിന്നോട് ഭയങ്കര ദേഷ്യമാണ്.” ”എന്താ ടീച്ചറെ എന്തുപറ്റി?” എന്ന് ചോദിച്ചു. ” നിങ്ങളുടെ മായാവി കാരണം എനിക്ക് ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കൊരു കൊച്ചുമകനുണ്ട്. അവന് ഭക്ഷണം കഴിക്കണമെങ്കില്‍ മായാവിയുടെ ഡി.വി.ഡി. ഇട്ടുകൊടുക്കണം!”

ALSO READ: പേടിച്ചാണ് അടുത്തു പോയത്, പക്ഷെ ആ സിനിമയ്ക്ക് പേര് വരെ മമ്മൂക്കയാണ് ഇട്ടത്: സംവിധായകൻ ഷാഫി

ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News