സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം; ഇതാണ് വരൻ

സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ർ ആയ തരുൺ കാർത്തിക് ആണ് വരൻ. വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത് ശങ്കറിന്റെ ഇളയമകളും നടിയുമായ അദിതിയാണ്. സമൂഹമാധ്യമത്തിലൂടെയാണ് അദിതി വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട വാർത്തയും ഫോട്ടോകളും പങ്കുവെച്ചത്.

ALSO READ: ‘ദി സൂ സ്റ്റോറി’, സിന്ധുനദി അറബിക്കടലിൽ ചെന്ന് പതിക്കാതെ തടയാൻ നിൽക്കുന്ന സംഘമിത്രങ്ങൾ; സോഷ്യൽമീഡിയയിൽ ചിരിപടർത്തി അക്ബറും സീതയും

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ക്രിക്കറ്റ് താരം രോഹിത്തായിരുന്നു ആദ്യ ഭർത്താവ്. 2021 ജൂണിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 16കാരി ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ രംഗത്തെത്തിയത് വലിയ വിവാദമായത്തിന് പിന്നാലെ രോഹിത്തിന്റെ പേരും സംഭവത്തിൽ ഉയര്‍ന്നുകേട്ടിരുന്നു. തുടർന്ന് ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ സംവിധായകന്‍ ശങ്കര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

View this post on Instagram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News