ഹിറ്റ് ചിത്രങ്ങളുടെ സാരഥികൾ… പിരിഞ്ഞിട്ടും വേർപിരിയാത്ത സിദ്ദിഖ് ലാൽ കൂട്ടുകെട്ട്

മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ട്. കൊച്ചിൻ കലാഭവനിൽ മിമിക്രി താരങ്ങളായി കലാരംഗത്തേക്ക് എത്തിയ സിദ്ദിഖും ലാലും പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ സാരഥിയായി മാറുകയായിരുന്നു.നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരുടെയും സംവിധാനത്തിൽ മലയാളത്തിന് സമ്മാനിച്ചത്.പിന്നീട് അങ്ങോട്ട് ഈ കൂട്ടുകെട്ട് മലയാള സിനിമയുടെ തലവരമാറ്റിയ സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയർന്നു.

ഫാസിലിന്‌റെ സഹസംവിധായകരായി തുടക്കം കുറിച്ച സിദ്ദിഖ് ലാല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരായത്. 1989ലാണ് റാംജിറാവു സ്പീക്കിംഗ് തിയറ്ററുകളിൽ എത്തിയത്.

Also Read: സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

റാംജിറാവു സ്പീക്കിംഗിന് പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രദ്ധേയമായ നിരവധി നിരവധി ചിത്രങ്ങൾ. ഇതില്‍ 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറാണ് തീയറ്ററുകളിൽ വലിയ വിജയം നേടിയ സിനിമ. മികച്ച പ്രതികരണത്തോടൊപ്പം കൂടുതല്‍ കാലം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയായിരുന്നു ഗോഡ്ഫാദര്‍.

ഇന്നസെന്റും, മുകേഷും,ജഗതീഷുമൊക്കെയായിരുന്നു ഇരുവരുടെയും ചിത്രങ്ങളിലെ പ്രധാനികൾ. ഒരിക്കൽ മമ്മുക്ക പറയുകയുണ്ടായി ‘‘എനിക്ക് അഭിനയിക്കാൻ അവരുടെ പടം വേണമെന്നില്ല. പക്ഷേ പടം ഹിറ്റാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’ എന്നായിരുന്നു ഹിറ്റ്‌ലർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് മമ്മുക്ക പറഞ്ഞിരുന്നത്.

സിദ്ദിഖ് തനിച്ച് സംവിധായകനാകുന്നതും ലാൽ നിർമാതാവുന്നതുമായ ആദ്യ സിനിമയാണ് ഹിറ്റ്ലർ.സിദ്ദിഖും ലാലും പിരിയുന്നതിനു മുൻപേ മമ്മൂട്ടിയോട് സംസാരിച്ചിരുന്ന കഥയാണിത്. സഹോദരിമാരെ സംരക്ഷിക്കുന്ന സഹോദരന്‍, അയാളെ എല്ലാവരും ഹിറ്റ്ലർ എന്നാണ് വിളിക്കുന്നത്. അത്ര മാത്രമാണ് ഇരുവരും മമ്മൂട്ടിയോട് പറഞ്ഞത്.

ഷൂട്ടിങ് തുടങ്ങാറായിട്ടും കഥ കേൾക്കാൻ മമ്മൂട്ടി തയാറായില്ലെന്നും .കഥ കേൾക്കേണ്ട കാര്യമില്ല, ഇത് ഹിറ്റ് സിനിമയാണ് എന്ന നിലപാടിലായിരുന്നു അദ്ദേഹമെന്നും സിദ്ദിഖ് നേരെത്തെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് നിർബന്ധിച്ചാണ് കഥ കേൾപ്പിച്ചത്. അപ്പോള്‍ മമ്മൂട്ടി ഒരു രഹസ്യവും പറഞ്ഞു: ”സിദ്ദീഖ് ലാൽമാരുടെ പടത്തിൽ അഭിനയിക്കുമ്പേൾ സൂക്ഷിക്കണമെന്ന് ചിലർ പറഞ്ഞിരുന്നത്രെ. കാരണം അവരുടെ സ്ഥിരം നടന്മാരായ മുകേഷിനും ജഗദീഷിനും ഇന്നസന്റിനും ഇടയിലിട്ട് ഞെരുക്കുമത്രേ.” എന്നാല്‍ മമ്മൂട്ടിയുടെ മറുപടി: ‘‘എനിക്ക് അഭിനയിക്കാൻ അവരുടെ പടം വേണമെന്നില്ല. പക്ഷേ പടം ഹിറ്റാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’ എന്നായിരുന്നു.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് 1993ലാണ് പിരിഞ്ഞത്. ഞങ്ങൾ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അത്. ഞങ്ങൾ സ്വതന്ത്രമായി സിനിമകൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയതാണ്. ഞങ്ങൾ വേർപിരിഞ്ഞതിനു ശേഷം തൻ്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ചിത്രത്തിൽ സംവിധാനത്തിന് പകരം നിർമ്മാതാവായാണ് ലാൽ പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ലെന്നും സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ദിലീപ് നായകനായ കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ ഇരുവരും തിരിച്ചുവരവ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News