പ്രിയ സംവിധായകൻ സിദ്ധിഖിന് വിട നൽകി സാംസ്‌കാരിക കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
ALSO READ: കെഎസ്എഫ്ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി- 2022; ബമ്പർ സമ്മാനം കൊല്ലം സ്വദേശിക്ക്
സിനിമകളെ എങ്ങനെ ജനകീയമാക്കാമെന്ന് മലയാളിക്ക് പഠിപ്പിച്ചു കൊടുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സംവിധായകനാണ് സിദ്ധിഖ്. 68 ആം വയസ്സിൽ അദ്ദേഹം യാത്രയാകുമ്പോൾ ബാക്കിയാകുന്നത് ഒരുപിടി നല്ല സിനിമകളുടെ ഓർമ്മകളാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും കേരളത്തിന്റെ കലാ ഹൃദയവും അവിടെ വച്ച് സിദ്ധിഖിന് അന്ത്യാഞ്ജലി അർപ്പിച്ചു.
എറണാകുളത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സിനിമയെ നെഞ്ചിലേറ്റി സിദ്ധിഖ് കടന്നുവന്നപ്പോൾ വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങളാണ് വെള്ളിത്തിരയിൽ പ്രേക്ഷകന് അനുഭവിച്ചറിയാൻ കഴിഞ്ഞത്. ഓർമ്മകളിലും സിനിമാ ലോകത്തും സിദ്ധിഖ് ഇനിയും ജീവിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here