‘ശ്രീജേഷിനെ ആദരിക്കാന്‍ ലഭിച്ച അവസരം കൈരളിക്കുള്ള ആദരമായി കരുതുന്നു’: ടി ആര്‍ അജയന്‍

ശ്രീജേഷിനെ ആദരിക്കാന്‍ ലഭിച്ച അവസരം കൈരളിക്കുള്ള ആദരമായി കരുതുന്നുവെന്ന് കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍. ഹോക്കിയിലൂടെ രണ്ടാമതും ഒളിംപിക്‌സ് മെഡല്‍ രാജ്യത്തിന് നേടി തന്ന പി ആര്‍ ശ്രീജേഷിനെ കൈരളി ടി വി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം; സംഭവം തിരുവനന്തപുരം ആര്യനാട്

കര്‍ഷകര്‍, ഡോക്ടര്‍മാര്‍, യുവ സംരംഭകര്‍, ഉള്‍പ്പെടെ കൈരളി എല്ലാ വര്‍ഷവും കണ്ടെത്തി ആദരിക്കാറുണ്ട്. കായിക രംഗത്തെ വലിയ പ്രതിഭയായ പി ആര്‍ ശ്രീജേഷ് നാലു ഒളിംപിക്‌സില്‍ രാഷ്ട്രത്തെ പ്രതിനിധീകരിച്ചു. രണ്ടെണ്ണത്തില്‍ മെഡല്‍ നേടിയ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ ഗ്രേറ്റ് വാള്‍ ഒഫ് ഇന്ത്യയെന്നാണ് അറിയപ്പെടുന്നത്.

ALSO READ: ‘മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നത്…’ ; മന്ത്രി റോഷി അഗസ്റ്റിൻ

പത്മശ്രീ, ഖേല്‍രത്‌ന ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ശ്രീജേഷ് പാരീസ് ഒളിംപിക്‌സില്‍ നേരിട്ട അറുപത് ഷോട്ടുകളില്‍ അമ്പതെണ്ണം സേവ് ചെയ്ത് അസാമാന്യ പ്രകടനം ഇന്ത്യയ്ക്ക് മെഡല്‍ നേടി തന്നു. അദ്ദേഹത്തിന്റെ ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തില്‍ രണ്ട് പെനാല്‍റ്റി ഷോട്ടുകള്‍ സേവ് ചെയ്ത രാജ്യത്തെ വിജയിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News