“തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ റിലീസിനു മുമ്പ് തന്നെ ചര്‍ച്ചാ വിഷയമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഇന്‍ട്രോ സീനിനെ കുറിച്ച് ചിത്രത്തിന്‍റെ അസോസിയേറ്റും സംവിധായകനുമായ ടിനു പാപ്പച്ചന്‍റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

മോഹന്‍ലാലിന്‍റെ ആദ്യ സീനിലെ വരവിൽ തിയറ്റര്‍ കുലുങ്ങുമെന്നാണ് തന്‍റെ വിശ്വാസമെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് മലൈക്കോട്ടൈ വലിബനെക്കുറിച്ചുള്ള ടിനു പാപ്പച്ചന്റെ പ്രതികരണം.

ALSO READ: എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്

സിനിമയെ കുറിച്ച് അധികം പറയാനാകില്ല. എങ്കിലും ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ, ഞാന്‍ പുറത്ത് നിന്ന് കാണുകയാണെന്ന് വിചാരിക്കുക, എന്റെയൊരു വിശ്വാസമാണ്, ആളുകള്‍ എയറില്‍ കേറ്റുമോയെന്ന് അറിയില്ല, ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍. നമ്മള്‍ പുറത്ത് നിന്ന് നോക്കിയാല്‍ തിയറ്റര്‍ കുലുങ്ങും”-  ടിനു പറഞ്ഞു.

130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിലാണ് ലിജോ ജോസ് മലൈക്കോട്ടൈ വാലിബന് പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്.

ALSO READ: ‘ലിയോ’യ്ക്ക് മുൻപ് ദളപതിയുടെ പദയാത്ര?; രാഷ്ട്രീയപ്രവേശന സൂചന ശക്തമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News