എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് സംവിധായകൻ ടി.വി ചന്ദ്രൻ. മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നുവെന്നും ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണമെന്നും ടി.വി ചന്ദ്രൻ തുറന്നടിച്ചു. തിരവനന്തപുരം കൈരളി തിയേറ്ററിൽ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; പ്രതികരിച്ച് അനിൽ ആന്റണി
” എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാം ജീവിക്കുന്നത്, മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് രാകേഷ് ശർമക്ക് ഡോക്യുമെന്ററി നിർമിക്കാനായത് ഇ.ഡി ഭരണം ഇല്ലാത്തത് കൊണ്ടാണ്. എന്നാൽ ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണം”. ടി.വി ചന്ദ്രൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here