ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല; രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് സംവിധായകൻ വിനയൻ. ഇത് സാധൂകരിക്കുന്ന തെളിവ് പരാതിക്കൊപ്പം നൽകിയിട്ടുണ്ടെന്ന് വിനയൻ. എന്നാൽ അവാർഡ് നിർണ്ണയത്തിൽ ബാഹ്യ ഇടപ്പെടലുകൾ ഉണ്ടായിട്ടില്ലെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ് വ്യക്തമാക്കി.

Also Read: ‘എന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല’: മതവിശ്വാസികള്‍ എന്റെ കൂടെയാണെന്ന് എ എൻ ഷംസീർ

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്ലാണ് സംവിധായകൻ വിനയൻ. സംഭവത്തിൽ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂറിയെ സ്വാധീനിച്ചുവെന്നതിന് ഇത് വരെ പുറത്ത് വിടാത്ത തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. പുരസ്കാര നിർണയുമായി ബന്ധപ്പെട്ട ജൂറി മെമ്പറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

എന്നാൽ വിനയന്‍റെ നിലപാട് പാടെ തള്ളി ജൂറി ചെയർമാൻ ഗൗതം ഘോഷ് രംഗത്ത് എത്തി. രഞ്ജിത്തോ സർക്കാരോ അവാർഡ് നിർണയത്തിൽ ഇടപ്പെട്ടില്ലെന്നും അവാർഡ് നിർണ്ണയം പൂർണ്ണമായും ജൂറി തീരുമാനമെന്നും ജൂറി ചെയർമാൻ വ്യക്തമാക്കി.

Also Read: ‘സ്പീക്കർ മാപ്പ് പറയില്ല’, ഷംസീറിന്റെ പേരെടുത്ത് പറയുന്നത് വർഗീയത: ഇത് പാർട്ടിയുടെ നയമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News