സംവിധായകന്‍ വിനു അന്തരിച്ചു

മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വെച്ചായിരുന്നു അന്ത്യം.

ALSO READ: മുതിർന്ന സിപിഐഎം നേതാവ് പി.എൻ. ഉണ്ണി അന്തരിച്ചു

സിനിമകള്‍ ചെയ്തിരുന്നത് സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ്. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. 2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

ALSO READ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ വിടവാങ്ങി

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയാണ്. ഏറെ നാളായി വിനു കോയമ്പത്തൂരിലായിരുന്നു താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News