യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി; മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയിൽ

യുവതിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതി വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. യുവതി ഹണി ട്രാപ് കേസിലെ പ്രതിയാണെന്നും 2022 ൽ പാലാരിവട്ടം പൊലീസിൽ ഇവർക്കെതിരെ ഹണി ട്രാപ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഹർജിയിലുണ്ട്.

Also Read; സിദ്ദിക്കിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി നാളെ പരിഗണിച്ചേക്കും. ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി വികെ പ്രകാശ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചുവെന്നാണ് ആരോപണം.

Also Read; അഭിനേത്രിയുടെ ലൈംഗികാരോപണ പരാതി ; ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച് വിഎസ് ചന്ദ്രശേഖരൻ

Director VK Prakash approaches High Court seeking anticipatory bail on the harassment complaint of female story writer

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News