‘മമ്മൂക്കാ സോറി, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി’, വേദിയിൽ ഹൃദയം തൊടുന്ന വാക്കുകളുമായി വൈശാഖ്

കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളുടെ സക്സസ് സെലിബ്രേഷന്‍ ചടങ്ങിൽ സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഹൃദയം തൊടുന്ന തരത്തിലാണ് പുതിയ ചിത്രമായ ടർബോയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വൈശാഖ് പറഞ്ഞത്. ടർബോ സിനിമയുടെ ലൊക്കേഷനിലെ സംഭവങ്ങളും സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി എടുത്ത എഫർട്ടിനെ കുറിച്ചുമാണ് വൈശാഖ് പറഞ്ഞത്.

വൈശാഖ് പറഞ്ഞത്

ALSO READ: ഫാൻസ് മീറ്റിനെത്തിയ ആരാധകന് അപകടത്തിൽ ജീവൻ നഷ്ടമായി, ഒടുവിൽ രാഘവ ലോറൻസിന്റെ തീരുമാനത്തിന് കയ്യടി

ആദ്യം തന്നെ എനിക്ക് മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്. കാരണം, അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട് ആ സിനിമയില്‍ മമ്മൂക്കയെ. ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി. ഒരു തവണ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നു എന്ന്. അതിന് മറുപടിയായിട്ട് ഞാന്‍ പറഞ്ഞത്, ‘എനിക്ക് മമ്മൂക്കേടെ പ്രായം 45നും 50നും ഇടയിലാണ്’. എന്നാല്‍ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞു.

ALSO READ: ”കണ്ണൂർ എംപി പാർലമെന്‍റില്‍ വായ തുറക്കാത്തത് എന്തുകൊണ്ട് ?” ; കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

സിനിമയിലെ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ആ ക്യാരക്ടര്‍ ചെയ്യുന്ന എല്ലാം ഞാന്‍ മമ്മൂക്കയെക്കൊണ്ട് ഞാന്‍ ചെയ്യിച്ചിട്ടുണ്ട്. ഒരുപാട് ദിവസം മൂന്ന് മണി വരെയും നാല് മണി വരെയും ഷൂട്ട് ചെയ്ത് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ വിശ്വാസവും മമ്മൂക്ക തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News