അടുത്ത 100 ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞത്, ഒരിക്കൽ കൂടി എന്നെ വിശ്വസിച്ച മമ്മൂക്കയ്ക്ക് നന്ദി

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായ ടർബോയുടെ അപ്‌ഡേറ്റ് പുറത്തുവന്നത് മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ വൈശാഖ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ നൂറു ദിവസങ്ങളാണ് എന്നാണ് വൈശാഖ് കുറിച്ചത്. ഒരിക്കൽ കൂടി തന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദിയെന്നും ഇക്കാലമത്രയും തന്നോടൊപ്പം നിന്ന എല്ലാവരെെയും നന്ദിയോടെ ഓർക്കുന്നുവെന്നും വൈശാഖ് കുറിച്ചു.

ALSO READ: ആ സിനിമയുടെ പരാജയത്തിന് ശേഷമാണ് മോഹൻലാൽ വിഗ് വെക്കാൻ തീരുമാനിച്ചത്, എന്നാൽ തുടർന്നുവന്ന സിനിമകളും പൊട്ടിപ്പോയി: ശാന്തിവിള ദിനേശ്

നൂറ് ദിവസമാകും ‘ടർബോ’യുടെ ഷൂട്ടിം​ഗ് നടക്കുക എന്ന് വൈശാഖ് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇന്ന് സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പം വേണമെന്നും വൈശാഖ് പറയുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

ALSO READ: മോഹൻലാൽ ചെയ്‌തത് കൊലച്ചതി, ആ സിനിമയുടെ കഥ എൻ്റെ സിനിമയിൽ നിന്നും മോഷ്ടിച്ചത്: ആരോപണം ഉന്നയിച്ച് പ്രമുഖ സംവിധായകൻ

വൈശാഖിൻ്റെ കുറിപ്പ്

അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിനോട് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങൾ നൽകിയ പിന്തുണയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. മനോഹരമായൊരു തിരക്കഥ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന് നന്ദി. എല്ലാറ്റിനും ഉപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരെെയും നന്ദിയോടെ ഓർത്ത് ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News