ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളികളെ പിടിച്ചുകുലുക്കിയ നടനാണ് സലിംകുമാർ. ഓർത്തോർത്ത് ചിരിക്കാവുന്നു കോമഡി വേഷങ്ങൾ മാത്രമല്ല ട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയ നടനാണ് സലീംകുമർ.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമക്ക് 2006 ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് നേടിയ അനുഭവം പങ്കുവെക്കുകയാണ് സലിംകുമാർ.
Also read: ഇപ്പോഴത്തെ ശക്തിമാന്‍ ഞാനാണ്, ആ കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല: മുകേഷ് ഖന്ന
‘അന്ന് അവാർഡ് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ദിലീപിന് അവാർഡ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് എല്ലാവരും ഇരിക്കുന്നത്. കമൽ സാറിന്റെ പച്ചകുതിര എന്ന സിനിമയുടെ ലൊക്കേഷനായിരുന്നുവത്. നമുക്ക് അവാർഡ് പ്രഖ്യാപനം കേൾക്കാമെന്ന് പറഞ്ഞ് ഒരു ഹോട്ടലിന്റെ റിസപ്ഷനിലെ ടി.വിക്ക് മുന്നിൽ ഇരിക്കുകയാണ് ഞങ്ങൾ. ദിലീപിന് അവാർഡ് ഉണ്ടാവുമെന്നാണ് എല്ലാവരുടെയും ധാരണ. പക്ഷെ ഫലം പ്രഖ്യാപിച്ചപ്പോൾ മോഹൻലാലിനാണ് ബെസ്റ്റ് ആക്ടർ അവാർഡ്.
അതോടെ അവിടെയൊരു മ്ലാനതയായി. മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് കിട്ടിയാൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കാരണം അതദ്ദേഹത്തിന് അർഹതപ്പെട്ടത് തന്നെയാണ്. പക്ഷെ ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുന്നുണ്ട്. അപ്പോൾ എല്ലാവരും നല്ല വിഷമത്തോടെയൊക്കെ അഭിനയിക്കണമല്ലോ.
അല്ലാണ്ട് ദിലീപിന് അവാർഡ് കിട്ടിയില്ലെന്ന് കരുതി നമുക്കെന്താണ്. ആ സിനിമ യൂണിറ്റ് മുഴുവൻ അഭിനയിക്കുകയാണ്. എന്നാൽ രണ്ടാമത്തെ ഫലം വന്നപ്പോൾ സെക്കന്റ് ബെസ്റ്റ് ആക്ടർ സലിം കുമാറാണ്. എന്റെ പേര് പറഞ്ഞതോടെ അവിടെ വലിയ കയ്യടിയായി.
അത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഓർത്തത് സിബി മലയിലിനെയായിരുന്നു. കാരണം അദ്ദേഹം ജൂറി ചെയർമാനാണ്. പണ്ട് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പറഞ്ഞുവിട്ട ആളാണ് ജൂറി ചെയർമാനായി എനിക്ക് മികച്ച നടനുള്ള അവാർഡ് തരുന്നത്. അത് കണ്ടപ്പോഴാണ് കാലത്തിന്റെ ഒരു കളിയെ കുറിച്ച് ഞാൻ ഓർത്ത് പോയത്,’
മലയാള മനോരമ ഹോർത്തൂസ് എന്ന പരിപാടിയിലാണ് സലീംകുമാർ മനസു തുറന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here