വിമാന കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി ഡിജിസിഎ. കമ്പനികളുടെ വെബ്‌സൈറ്റ്, എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ഇമെയില്‍ എന്നിവയിലൂടെയോ കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിച്ചിരിക്കണമെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ദില്ലി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here