സംവിധായക പുത്രൻ സംവിധായകനാകുന്നു; ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു

സംവിധായകൻ വിനയന്റെ മകനായ വിഷ്ണു വിനയ് സംവിധായക വേഷമണിയുന്നു. വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ‘ആനന്ദ് ശ്രീബാല’ എന്ന സിനിമ മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം നിർമിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവരാണ്.

ALSO READ: എനിക്ക് എന്നെ കുറിച്ച് നല്ല മതിപ്പുണ്ട്; നസ്‌ലെനായി ഫഹദും മമിതയായി നസ്രിയയും: വീഡിയോ വൈറൽ

അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ് എന്നിവർക്ക് പുറമെ സൈജു കുറുപ്പ്, സിദ്ദീഖ്, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ഉടൻ‌ ചിത്രീകരണം ആരംഭിക്കും. രഞ്ജിൻ രാജാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്തും ഇദ്ദേഹം തന്നെയായിരുന്നു. ചന്ദ്രകാന്ത്‌ മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ്. പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത് ഗോപകുമാർ ജി.കെ, സുനിൽ സിങ്, ജസ്റ്റിൻ ബോബൻ എന്നിവരാണ്. ആർട് ഡയറക്ടർ സാബു റാം, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ എം.ആർ. എന്നിവർ നിർവഹിക്കും.

ALSO READ: ‘ആ പയ്യന്റെ അഭിനയം നന്നായിട്ടുണ്ട്, ഒന്ന് കാണണം അഭിനന്ദിക്കണം’; സംവിധായകന്‍ പ്രിയദര്‍ശന്‍

കോസ്റ്റ്യൂം ഡിസൈനർ ആയി സമീറ സനീഷും മേക്കപ്പ് റഹീം കൊടുങ്ങല്ലൂരും അസോഷ്യേറ്റ് ഡയറക്ടർ ആയി ബിനു ജി. നായരും പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറും നിർവഹിക്കും. ഡിസൈൻ ചെയ്യുന്നത് ഓൾഡ് മങ്ക് ഡിസൈൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News