വൃത്തിഹീനമായ ടോയ്‌ലറ്റ്, വെള്ളമില്ല; യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ

യാത്രക്കാരന് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉപഭോക്തൃ കമ്മീഷന്‍ 30,000 രൂപ പിഴ ചുമത്തി. തിരുപ്പതിയില്‍ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്രയിലാണ് വി. മൂര്‍ത്തി എന്ന യാത്രക്കാരന് ദുരനുഭവം നേരിട്ടത്. എ.സി. സംബന്ധമായ പ്രശ്‌നം, വെള്ളം, വൃത്തിഹീനമായ ശൗചാലയം തുടങ്ങിയവ നേരിട്ട വി. മൂര്‍ത്തി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

2023 ജൂണ്‍ 5നാണ് സംഭവം. തിരുമല എക്‌സ്പ്രസിലെ എ.സി കോച്ചില്‍ കുടുംബത്തോടൊപ്പമായിരുന്നു വി. മൂര്‍ത്തി യാത്ര ചെയ്തത്. ഇവര്‍ തിരുപ്പതി സ്റ്റേഷനില്‍ നിന്നാണ് കയറിയത്. യാത്രയ്ക്കിടെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോയപ്പോള്‍ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായിക്കിടക്കുകയായിരുന്നുവെന്നും വി മൂര്‍ത്തി പറഞ്ഞു. കോച്ചില്‍ എ.സി. ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും വിഷയം ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും വി മൂര്‍ത്തി പറയുന്നു.

ALSO READ:കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

അതേസമയം തെറ്റായ ആരോപണങ്ങളെന്നായിരുന്നു റെയില്‍വേ നല്‍കിയ മറുപടി. എന്നാല്‍ റെയില്‍വേ ശൗചാലയം, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അറിയിച്ചു. യാത്രയില്‍ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി 25000 രൂപയും കൂടാതെ നിയമപരമായ ചെലവുകള്‍ക്കായി വഹിച്ച 5000 രൂപയും അടക്കം 30000 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News