മെസേജ് കണ്ടതായി മറ്റൊരാളെ അറിയിക്കാതെ ഇൻസ്റ്റാഗ്രാമിൽ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട് . ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാനാകും. ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീന്‍’ കാണില്ല. പക്ഷേ വീണ്ടും ഇന്റർനെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോൾ സീൻ പോപ് അപ് ചെയ്യും.
ALSO READ: മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ തുടക്കമായി
ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലിൽ ടാപ് ചെയ്യണം. പ്രൈവസി ആൻഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷൻ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷൻ അവതരിപ്പിച്ചത്.
കൂടാതെ 2019 ൽ പുറത്തിറക്കിയ റെസ്‌ട്രിക്‌റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചർ ഉപയോക്താക്കൾക്ക് ഇത്തരത്തിൽ ഡിഎം വായിക്കാൻ സഹായിക്കും. ‘സീൻ’ ഐക്കൺ ട്രിഗർ ചെയ്യാതെ തന്നെ ഡിഎം വായിക്കാൻ റെസ്‌ട്രിക്റ്റ് ഫീച്ചർ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈൽ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്കു മാറ്റപ്പെടും. ഇത് ഓൺലൈൻ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.
ALSO READ:പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here