തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

തൊടുപുഴയില്‍ ഭിന്നശേഷിക്കാരിക്ക് പീഡനം. കരിങ്കുന്നത്താണ് സംഭവം നടന്നത്. വൃദ്ധയായ അമ്മ വീട്ടിലുള്ളപ്പോഴാണ് സംഭവം. ഇവരെ പൂട്ടിയിട്ട ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു(45)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടില്‍ ജോലിക്കായി എത്തിയപ്പോഴായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചത്. മുറിയില്‍ കിടക്കുകയായിരുന്ന അമ്മയെ പൂട്ടിയിട്ട ശേഷം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവശയായി. മറ്റാരെയും സഹായത്തിന് ലഭിക്കാതെ വന്നതോടെ അമ്മ തന്നെ മകളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News