കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകല്ലേ!

FOOD

നിങ്ങൾ എവിടെയിരുന്നാണ് ,സാധാരണ  ഭക്ഷണം കഴിക്കുന്നത്? ഡൈനിങ് റൂമിലോ? അതോ ലിവിങ് ഏരിയയിലെ ടീവിക്ക് മുൻപിലോ? ഇവിടെ രണ്ടിടത്തുമല്ല, ബെഡ്‌റൂമിൽ കിടക്കയിൽ- ഇങ്ങനെയായിരിക്കും ചിലരുടെ മറുപടി. നിങ്ങളും അങ്ങനെയാണോ? ചിലർക്ക് ഭക്ഷണം കഴിക്കാനുള്ള ഇഷ്ട സ്ഥലമാണ് ബെഡ്റൂമിലെ അടക്കം കിടക്ക. മൊബൈൽ ഫോണിലോ മറ്റോ നോക്കിയാകും പലരുടെയും ഭക്ഷണം കഴിപ്പ്. പലർക്കും ഇതാണ് കംഫോർട്ടും. കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞാൽ, കഴിച്ചാൽ എന്താ കുഴപ്പമെന്ന് ചിന്തിച്ചേക്കാം.
കാര്യം നിസാരമാണെങ്കിലും ഇതൊരു നല്ല ശീലമല്ല. കാരണം ശുചിത്വത്തിൽ തുടങ്ങി ഉറക്കമില്ലായ്മ, എന്തിന് അലർജി പോലുള്ള ആരോഗ്യ പ്രശനങ്ങളിലേക്ക് അടക്കം ഇത് നയിക്കും. കിടക്കയിൽ ഇരുന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതിന്റെ ദോഷവശങ്ങളെ പറ്റി ഒന്നറിയാം:

ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ദോഷങ്ങൾ:

ദഹന പ്രകിയയ്ക്ക് ദോഷം

ഭക്ഷണം കഴിക്കുമ്പോൾ കിടന്നുറങ്ങുന്നത് ദഹനരസങ്ങളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും.ഇത് നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും. മാത്രമല്ല, വയറിളക്കം, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് ഇത് കാരണമാകും.

കിടക്ക വൃത്തികേടാക്കും

ഭക്ഷണങ്ങൾ, കറികൾ എന്നിവയൊക്കെ കിടക്കയിൽ വീണാൽ കറയടക്കം ഉണ്ടാകും. മധുര പലഹാരങ്ങൾ കിടക്കയിൽ വീണാൽ ഉറുമ്പുകളുടെ വരവുണ്ടാകും.കടുത്ത കറകൾ ബെഡ്ഷീറ്റിലടക്കം വീണാൽ അത് കഴുകി കളയാൻ വളരെ പ്രയാസപ്പെടേണ്ടി വരും.

ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത

ഭക്ഷണ അവശിഷ്ടങ്ങൾ അടക്കം കിടക്കയിൽ വീണാൽ അത് അപ്പോൾ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.അല്ലെങ്കിൽ പൂപ്പൽ അടക്കം കിടക്കയിൽ ഉണ്ടാകും. ഇത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഉറക്കത്തെയും ബാധിക്കും

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാൽ ശുചിത്വത്തെയും അത് കാര്യമായി ബാധിക്കും. ശരിയായ സമയങ്ങളിൽ കിടക്ക വൃത്തിയാക്കിയില്ലെങ്കിൽ അത് ശുചിത്വത്തെ വളരെ ഗുരുതരമായ രീതിയിൽ ബാധിക്കും. ഇതുവഴി നിങ്ങളുടെ ഉറക്കത്തെയും ഇത് തടസ്സപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here