ജീവിത പങ്കാളിക്ക് വളരെയേറെ നാളുകൾ ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്ന് അലഹാബാദ് ഹൈക്കോടതി. അതിനാൽ തന്നെ ഇരുവരും വിവാഹബന്ധം തുടരണം എന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുനീത് കുമാർ, രാജേന്ദ്രകുമാർ എന്നിവരുടേതാണ് പ്രസ്തുത ഉത്തരവ്.
വിവാഹ മോചനം ആവശ്യപ്പെട്ട് വാരണസി സ്വദേശിയായ രവീന്ദ്ര പ്രതാപ് യാദവിൻ്റെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പങ്കാളി ദീർഘകാലമായി ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്ര പ്രതാപ് കോടതിയിലെത്തിയത്.
വൈവാഹിക ജീവിതത്തിലെ ഒരു കടമയും ആശാദേവി നിറവേറ്റുന്നില്ല എന്നും വൈവാഹികബന്ധത്തോട് ഒരു താല്പര്യവുമില്ല എന്നും രവീന്ദ്ര പ്രതാപ് സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. തനിക്ക് ശാരീരിക ബന്ധം നിഷേധിച്ച ഭാര്യ ആശാ ദേവി ഒരു ദിവസം അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് അവർ മടങ്ങി വരാൻ തയ്യാറായില്ല. ആറ് മാസത്തിന് ശേഷം രവീന്ദ്ര പ്രതാപ് യാദവ് തിരിച്ച് വിളിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. 1979 ലായിരുന്നു രവീന്ദ്ര പ്രതാപ് യാദവിൻ്റെയും ആശാദേവിയുടെയും വിവാഹം നടന്നത്.
ഉറങ്ങിക്കിടന്ന ഭർത്താവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; ഭാര്യക്ക് വധശിക്ഷ
ഇരുവർക്കും സമുദായം പഞ്ചായത്ത് കൂടി വിവാഹമോചനം അനുവദിച്ചു. എന്നാൽ നിയമപരമായി ബന്ധം വേർപ്പെടുത്താൻ ഇവർ വാരണാസി കോടതിയെ സമീപിച്ചു. എന്നാൽ കോടതി ആവശ്യം തള്ളി. തുടർന്നാണ് രവീന്ദ്ര യാദവ് ഹൈക്കോടതിയെ സമീപിക്കുന്നത്. സമുദായ പഞ്ചായത്ത് തീരുമാനപ്രകാരം ആശാദേവിക്ക് 22,000 രൂപ നഷ്ടപരിഹാരവും നൽകി എന്നും രവീന്ദ്ര പ്രതാപ് യാദവ് കോടതിൽ പറഞ്ഞു. ആശാദേവി പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്തായും ഇയാൾ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here