ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത. ജാതി സെന്‍സസ് തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. രാഹുലിന്റെ ജാതി സെന്‍സസ് വാഗ്ദാനങ്ങള്‍ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യത്തെ അനാദരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആനന്ദ് ശര്‍മ്മ കത്തയച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണ അജണ്ടയാണ് ജാതി സെന്‍സസ്. ഭാരത് ജോഡോ ന്യായ് യാത്രയിലും രാഹുല്‍ഗാന്ധി ഉടനീളം പ്രസംഗിച്ചത് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കും എന്നായിരുന്നു.
Also Read: പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും
കോണ്‍ഗ്രസിന്റെ പ്രകടന വാഗ്ദാനങ്ങളിലും ഇടംപിടിച്ച ജാതി സെന്‍സസ് വിഷയത്തില്‍ പാര്‍ട്ടിക്കുളളില്‍ തന്നെയുളള ഭിന്നത മറനീക്കീ പുറത്തുവരികയാണ്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ്മയാണ് ജാതി സെന്‍സസിനെതിരെയും രാഹുല്‍ഗാന്ധിക്കെതിരെയും രംഗത്തെത്തിയത്. ജാതി സെന്‍സസ് തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചിരിക്കുകയാണ് ആനന്ദ് ശര്‍മ്മ. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈതൃകത്തെ അനാദരിക്കുന്നതാണ് ജാതി സെന്‍സസ് വിഷയം ഉയര്‍ത്തിയുളള പ്രചാരണമെന്ന് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തുന്നു. രാജീവ് ഗാന്ധി തെരഞ്ഞെടുപ്പുകളില്‍ ജാതി ഉയര്‍ത്തുന്നതിനെ എതിര്‍ത്തിരുന്നു.
Also Read: വിഴിഞ്ഞം ടിപ്പർ അപകടം: സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം
എല്ലാവരെയും ഉള്‍ക്കൊളളുന്ന പാര്‍ട്ടി എന്ന നിലയില്‍ പ്രാദേശിക ജാതി അടിസ്ഥാനത്തിലുളള നിലപാടുകള്‍ ഒഴിവാക്കണം. ജാതി സെന്‍സസ് പാര്‍ട്ടി നയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. സ്വത്വ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ജാതിരാഷ്ട്രീയം കാലങ്ങളായി പിന്തുടരുന്നവരാണ്. അതിനാല്‍ കോണ്‍ഗ്രസിന്റെ നിലപാട് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്നതാണെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിക്കുളളിലെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ നിലപാടുകളും ഉളളതുകൊണ്ടാണ് താന്‍ കത്തയക്കുന്നതെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുളള അഭിപ്രായപ്രകടനം ആനന്ദ് ശര്‍മ്മയുടെ ചാഞ്ചാട്ടമാണോയെന്ന് സംശയിക്കുന്നതും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here