അടുത്ത അഞ്ച് വർഷം പൂർത്തിയാകുമ്പോഴേക്കും വെള്ളത്തിൽ മുങ്ങുന്ന നഗരങ്ങളിൽ ഇന്ത്യയിലെ പ്രധാന മെട്രോ സിറ്റിയും ഉൾപ്പെട്ടു. 2030 ആകുമ്പോഴേക്കും ഭാഗികമായെങ്കിലും ഇവ മുങ്ങിയേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്ന വേള്‍ഡ് അറ്റ്ലസ് റിപ്പോര്‍ട്ട് പുറത്തായി. ലോകത്തെ ഒമ്പത് നഗരങ്ങളാണ് ഇതിൽ പെടുന്നത്.
ഇന്ത്യയിൽ നിന്ന് കൊൽക്കത്തയാണ് ഈ ലിസ്റ്റിലുള്ളത്. പ്രകൃതി ദുരന്തം നേരിടാൻ കൊൽക്കത്ത ഇതുവരെ ഒരുങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ‘ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Read Also: ഹാവൂ, തലനാരിടയ്ക്ക് രക്ഷപ്പെട്ടു; റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി അത്ഭുതകരമായി ഒഴിവായി
കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍ കിടക്കുന്ന നഗരങ്ങള്‍ തീവ്രമഴയും വെള്ളപ്പൊക്കവും വരുമ്പോള്‍ മുങ്ങാം. ധ്രുവങ്ങളിലെ ഐസ് ഉരുകലാണ് ചില നഗരങ്ങള്‍ക്കുള്ള ഭീഷണി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ എത്തിയേക്കാമെന്നും റിപ്പോർട്ടിലുണ്ട്. മറ്റ് എട്ട് നഗരങ്ങളെ കുറിച്ച് അറിയാം:
മയാമി, അമേരിക്ക
ബാങ്കോക്ക്, തായ്‌ലാന്‍ഡ്
ആംസ്റ്റര്‍ഡാം, നെതര്‍ലാന്‍ഡ്
ബസ്ര, ഇറാഖ്
ജോര്‍ജ്ടൗണ്‍, ഗയാന
ഹോ ചി മിന്‍ സിറ്റി, വിയറ്റ്‌നാം
ന്യൂ ഓര്‍ലീന്‍സ്, അമേരിക്ക
വെനീസ്, ഇറ്റലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here