2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ട് വിഹിതം പോലും കിട്ടാത്ത എഎപി, ഇപ്രാവശ്യവും അതേ ദിശയിലേക്കെന്ന് സൂചനകള്‍. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാമെന്ന മോഹമാണ് ഇത്തവണയും പൊലിയുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 89ലും എഎപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനുള്ള ശ്രമം സീറ്റ് വിഹിതത്തില്‍ തട്ടി പരാജയപ്പെട്ടതോടെയാണ് എഎപി ഒറ്റയ്ക്ക് മത്സരിച്ചത്. കഴിഞ്ഞ തവണ 46 സീറ്റുകളിലും തോറ്റ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് സൂചനകള്‍. പഞ്ചാബില്‍ ഭരണം പിടിച്ചതും ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്താനായതും ഹരിയാന വലിയ സാധ്യതയായി എഎപി കണ്ടിരുന്നു.
ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘മണ്ണിന്റെ മകന്‍’ ആയി കെജ്രിവാളിനെ എഎപി സംസ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വിലപ്പോയില്ല. ജയിലിലായതിനെ തുടര്‍ന്ന് പ്രചാരണത്തില്‍ കെജ്രിവാളിന്റെ അഭാവം പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചെങ്കിലും ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രചാരണ രംഗത്ത് സജീവമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here