തുടരുന്ന അവഗണന; വയനാട് ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്രം

വയനാടിന്റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഘാതം കണ്ടെങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇനിയും സഹായം പ്രഖ്യാപിച്ചിട്ടില്ല. മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‌ ശേഷം പ്രളയമുണ്ടായ സംസ്ഥനങ്ങൾക്ക്‌ വൻ ധനസഹായം പ്രഖ്യാപിച്ചിരിക്കെയാണ്‌ കേരളത്തോടുള്ള വിവേചനം. ദുരന്തമുണ്ടായി പതിനൊന്നാം ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച സഹായ വാഗ്ദാനം ഒരു മാസം പിന്നിടുമ്പോഴും പ്രഖ്യാപിച്ചിട്ടില്ല. സമഗ്ര സ്ഥിര പുനരധിവാസത്തിന്‌ ഭൂമി വരെ കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ.

Also Read: ‘കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ നമുക്കാവട്ടെ’: ഓണാശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

സാമ്പത്തിക സഹായമുൾപ്പെടെ നൽകി താൽക്കാലിക പുനരധിവാസം ഒരുമാസത്തിനിടെ പൂർത്തിയാക്കി. സൂക്ഷമതലങ്ങളെ പോലും സ്പർശ്ശിച്ച്‌ പരാതികളില്ലാതെ ദുരന്തബാധിതർക്ക്‌ ആശ്വാസമാവാൻ സർക്കാരിനായി. എന്നാൽ 231 മനുഷ്യർ ഇല്ലാതാവുകയും 72 പേരെ കാണാതാവുകയും ആയിരത്തോളം വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയും ചെയ്ത മഹാ ദുരന്തത്തിൽ ഇനി കേന്ദ്ര സഹായം അനിവാര്യമാണ്‌. 2000 കോടിയുടെ നാശനഷ്ടമാണ്‌ ദുരന്തത്തെ തുടർന്നുണ്ടായത്‌. സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്ര വിദഗ്ദ സംഘങ്ങളും, ഗവേഷണ സ്ഥാപനങ്ങളുമെല്ലാം ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കി നൽകിയ റിപ്പോർട്ടുകൾ കേന്ദ്രത്തിന്‌ മുന്നിലുണ്ട്‌.

Also Read: പ്രവാസികൾ നോക്കാൻ ഏൽപ്പിച്ച ഏഴു വയസുകാരന് ക്രൂര മർദനം; അംഗനവാടി ടീച്ചർക്കെതിരെ കേസെടുത്ത് പൊലീസ്

താമസയോഗ്യമല്ലതായി മാറിയ മേഖലകളിൽ നിന്ന് മുഴുവനാളുകളേയും പുനരധിവസിപ്പിക്കാനുള്ള നിർദ്ദേശങ്ങളാണ്‌ ഇതിലേറെയും. പ്രളയക്കെടുതി നേരിട്ട ആന്ധ്രക്കും തെലങ്കാനക്കും കേന്ദ്രം പ്രഖ്യാപിച്ചത്‌ 3448 കോടി രൂപയാണ്‌. ത്രിപുരക്ക്‌ 40 കോടിയായിരുന്നു ഇടക്കാല സഹായം.മഹാ ദുരന്തത്തെ അതിജീവിക്കാൻ പരിമിതികളിലും നാം പൊരുതുമ്പോഴാണ്‌ സംസ്ഥാനത്തോട്‌ കേന്ദ്രത്തിന്റെ ക്രൂര വിവേചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News