ഇപി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിൽ DC ബുക്ക്സിൽ അച്ചടക്ക നടപടി, പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ നീക്കി

ഇപി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിൽ DC ബുക്ക്സിൽ അച്ചടക്ക നടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപിയുമായി കരാറില്ലെന്ന രവി ഡിസിയുടെ മൊഴി സംബന്ധിച്ച് മാധ്യമ വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു ഡിസി ബുക്സ് ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പബ്ലിക്കേഷൻസ് വിഭാഗം മാനേജർ എ.വി. ശ്രീകുമാറിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

എന്നാൽ, അച്ചടക്ക നടപടി DC ബുക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഇ.പി. ജയരാജനുമായി രേഖാമൂലം കരാറില്ലെന്ന് രവി ഡിസി പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

ALSO READ: കേരളം ഇന്ത്യയ്ക്ക് പുറത്താണോ? ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിനുള്ള കേന്ദ്ര സഹായം കേരളം യാചനയായി ചോദിക്കുന്നതല്ല; മുഖ്യമന്ത്രി

കരാർ ഉണ്ടായിരുന്നില്ലെന്ന് DC ബുക്ക്സ് ജീവനക്കാരും EP ജയരാജനും നേരത്തെ മൊഴി നൽകിയിരുന്നു.  അന്വേഷണ ചുമതലയുള്ള കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. അതേസമയം രവി ഡിസിയുടെ മൊഴിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ആണെന്ന് DC ബുക്സ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

നടപടിക്രമങ്ങൾ പാലിച്ച് മാത്രമെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും DC ബുക്ക്സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News