കെ എസ് യു ക്യാമ്പിലെ തമ്മിൽത്തല്ല്; സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും

കെ എസ് യു ക്യാമ്പിലെ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി. നടപടിക്ക് ശിപാർശ ചെയ്യാൻ അന്വേഷണ കമ്മീഷൻ നിർദേശം നൽകി.

ALSO READ: നേരിയ വർധനവുമായി സ്വർണ വില

കെ എസ് യു സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണവും തേടും. കെ പി സി സി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിക്കാത്തതിലാണ് വിശദീകരണം തേടുക. രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകി.കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അന്വേഷണ കമ്മീഷനോട്‌ നിർദേശം നൽകിയത്.കമ്മീഷൻ്റെ പ്രാഥമിക റിപ്പോർട്ട് കൈമാറി.വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകും നൽകും.

ALSO READ: ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News