ചെലവ് ചുരുക്കലിന്റെ ഭാഗമായി പല കമ്പനികളും ജോലി വെട്ടികുറക്കുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്യുകയാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും, സാമ്പത്തികമാന്ദ്യ ഭീഷണിയും കമ്പനികൾക്ക് തലവേദനയായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ മെറ്റയും ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില പരിഷ്‌കാരങ്ങൾ വരുത്തി. എന്നാൽ അതിൽ ആകെ കുഴങ്ങിയിരിക്കുകയാണ് മെറ്റ സ്ഥാപകൻ മാർക്ക് സുക്കർബർഗ്.
ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ സൗജന്യ സൗകര്യങ്ങൾ മെറ്റ നിർത്തലാക്കിയിരുന്നു. സൗജന്യ ഭക്ഷണം, സ്നാക്കുകൾ, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയ ഒരുപാട് സൗകര്യങ്ങളാണ് ഒറ്റയടിക്ക് സുക്കർബർഗ് നിർത്തലാക്കിയത്. വലിയൊരു വിഭാഗം ജീവനക്കാർക്കും ഈ സൗകങ്ങൾ ഉപകാരപ്രദമായിരുന്നു. പൊടുന്നനെ ഇവ നിർത്തലാക്കിയതിൽ ജീവനക്കാർ ക്ഷുഭിതരാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഈ വെട്ടിക്കുറക്കലിനെതിരെ ജീവനക്കാർ പരാതിയുമായി സുക്കർബർഗിനെ സമീപിച്ചുകഴിഞ്ഞു.
സൗകര്യങ്ങൾ വെട്ടിക്കുറച്ചത് തന്റെ വ്യക്തിപരമായ തീരുമാനമല്ല എന്നതാണ് സുക്കർബർഗിന്റെ നിലപാട്. കമ്പനിയുടെ ഭാവിയെക്കരുതിയും ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്ന് സുക്കർബർഗ് അറിയിച്ചതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഏകദേശം 11000 പേരെ മെറ്റ പിരിച്ചുവിട്ടിരുന്നു. വരും ദിവസങ്ങളിൽ 10000 പേരെ കൂടി പിരിച്ചുവിടാൻ പദ്ധതിയുള്ളതായും മെറ്റ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here